Thursday, May 24, 2018 Last Updated 4 Min 30 Sec ago English Edition
Todays E paper
Ads by Google
Saturday 20 May 2017 01.41 AM

ഇന്ത്യക്ക്‌ ചരിത്രജയം : ഇന്ത്യന്‍ അണ്ടര്‍ 17 ഫുട്‌ബോള്‍ ടീം ഇറ്റലിയെ തോല്‍പിച്ചു

uploads/news/2017/05/110165/s1.jpg

അരിസോ(ഇറ്റലി): ഇന്ത്യന്‍ ഫുട്‌ബോളിന്‌ ചരിത്രദിനം. അണ്ടര്‍ 17 ലോകകപ്പ്‌ ഫുട്‌ബോളിന്‌ ഒരുങ്ങുന്ന ഇന്ത്യക്ക്‌ ഇറ്റലിയില്‍ നിന്ന്‌ ആഹ്‌ളാദവാര്‍ത്ത. ലോകകപ്പ്‌ തയാറെടുപ്പിനായി ഇറ്റലിയില്‍ എത്തിയ ഇന്ത്യന്‍ അണ്ടര്‍ 17 ഫുട്‌ബോള്‍ ടീം നാലു തവണ ലോക ചാമ്പ്യന്മാരായ ഇറ്റാലിയന്‍ അണ്ടര്‍ 17 ടീമിനെ തോല്‍പിച്ചു.
ഇന്നലെ ഇറ്റലിയിലെ അരിസോയില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളുള്‍ക്കായരുന്നു യുവ ഇന്ത്യയുടെ ചരിത്ര വിജയം. മത്സരത്തിന്റെ ഇരുപകുതികളിലുമായാണ്‌ ഇന്ത്യ ഗോളുകള്‍ നേടിയത്‌.
31-ാം മിനിറ്റില്‍ അഭിജിത്‌ സര്‍ക്കാരും 80-ാം മിനറ്റില്‍ മലയാളി താരം രാഹുല്‍ പ്രവീണുമാണ്‌ ഇന്ത്യക്കായി വലകുലുക്കിയത്‌. ലോകകപ്പ്‌ തയാറെടുപ്പ്‌ മുന്‍നിര്‍ത്തി യൂറോപ്പില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ടീമിന്റെ ആദ്യ വിജയമാണിത്‌.
ഒക്‌ടോബറില്‍ ഇന്ത്യയിലാണ്‌ ഇത്തവണ അണ്ടര്‍ 17 ലോകകപ്പ്‌ അരങ്ങേറുന്നത്‌. നാലു തവണ അണ്ടര്‍ 17 കിരീടം നേടിയിട്ടുള്ള ഇറ്റലി ഇക്കുറി ലോകകപ്പിന്‌ യോഗ്യത നേടിയിരുന്നില്ല.
യൂറോപ്യന്‍ പര്യടനത്തില്‍ ഇതുവരെ ജയം കാണാതിരുന്ന ഇന്ത്യന്‍ ടീമിന്റെ മിന്നുന്ന പ്രകടനമാണ്‌ ഇന്നലെ കണ്ടത്‌. വമ്പന്മാരായ ഇറ്റാലിയന്‍ നിരയെ തുടക്കം മുതല്‍ വിറപ്പിച്ച ഇന്ത്യ ലഭിച്ച അവസരങ്ങള്‍ മുഴുവന്‍ മുതലാക്കിയിരുന്നെങ്കില്‍ അരഡസന്‍ ഗോളിനെങ്കിലും ജയിച്ചു കയറിയേനെ. മത്സരത്തിന്റെ ആദ്യ മിനിറ്റു മുതല്‍ ഇന്ത്യക്കായിരുന്നു മേല്‍കൈ. പ്രബലര്‍ക്കെതിരേ ആക്രമിച്ചു കളിച്ച ഇന്ത്യക്ക്‌ 31-ാം മിനിറ്റില്‍ ലീഡ്‌ ലഭിച്ചു. അഭിജിത്തായിരുന്നു സ്‌കോറര്‍.
ബോക്‌സിനു പുറത്തു നിന്ന്‌ അഭിജിത്ത്‌ തൊടുത്ത ഷോട്ട്‌ ഇറ്റലി പ്രതിരോധ താരത്തിന്റെ ശരീരത്തില്‍ തട്ടി ഗതിമാറി വലയില്‍ കയറുകയായിരുന്നു. മുന്നിലെത്തിയ ശേഷവും ആക്രമണം തുടര്‍ന്ന ഇന്ത്യ ഇടവേളയ്‌ക്കു തൊട്ടുമുമ്പ്‌ രണ്ടു തവണ കൂടി ഗോളിനടുത്തെത്തിയെങ്കിലും ഫലമുണ്ടായില്ല.
പിന്നീട്‌ രണ്ടാം പകുതി ആരംഭിച്ച്‌ 54-ാം മിനിറ്റിലാണ്‌ ഇന്ത്യക്ക്‌ അടുത്ത അവസരം ലഭിച്ചത്‌. എന്നാല്‍ അനികേത്‌ തൊടുത്ത ഷോട്ട്‌ ഇറ്റാലിയന്‍ ഗോള്‍പോസ്‌റ്റിലിടിച്ചു മടങ്ങി. അഞ്ചു മിനിറ്റിനു ശേഷം അനികേത്‌ അതിലും മികച്ച ഒരുസവരം കൂടി പാഴാക്കി.
പന്തുമായി മുന്നേറിയ ഇന്ത്യന്‍ താരം ഇറ്റാലിയന്‍ ഗോള്‍കീപ്പറെ കബളിപ്പിച്ചു മുന്നേറിയെങ്കിലും പന്തിന്മേലുള്ള നിയന്ത്രണം നഷ്‌ടമായതോടെ പുറത്തേക്ക്‌ അടിച്ചു കളയുകയായിരുന്നു. തുടര്‍ന്നും ആക്രമിച്ചു കളിച്ച ഇന്ത്യ ഒടുവില്‍ 80-ാം മിനിറ്റില്‍ ലീഡ്‌ വര്‍ധിപ്പിച്ചു.
മധ്യനിരയില്‍ നിന്നു ലഭിച്ച പന്ത്‌ ബോക്‌സിനുള്ളില്‍ നിന്നു മിന്നുന്നൊരു ഷോട്ടിലൂടെ രാഹുല്‍ വലയിലാക്കുകയായിരുന്നു. ഇതോടെ യൂറോപ്യന്‍ പര്യടനത്തിലെ ആദ്യ വിജയം ഇന്ത്യ സ്വന്തമാക്കി.
പര്യടനത്തില്‍ പോര്‍ചുഗല്‍, ലിത്വാനിയ, ഫ്രാന്‍സ്‌ എന്നീ രാജ്യങ്ങളുടെ അണ്ടര്‍ 17 ടീമുകളുമായും ഇന്ത്യ കളിക്കുന്നുണ്ട്‌.

Ads by Google
Saturday 20 May 2017 01.41 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW