Saturday, May 20, 2017 Last Updated 16 Min 19 Sec ago English Edition
Todays E paper
Saturday 20 May 2017 01.41 AM

മൊണാക്കോയുടെ 'ഫ്രഞ്ച്‌ വിപ്ലവം'

uploads/news/2017/05/110163/s5.jpg

ആവേശപ്പോരാട്ടത്തിലേക്കു നീങ്ങുമെന്ന പ്രതീക്ഷിച്ച ഫ്രഞ്ച്‌ ലീഗില്‍ കഴിഞ്ഞ ദിവസമാണ്‌ മൊണാക്കോ കിരീടം ഉറപ്പിച്ചത്‌. നിര്‍ണായക മത്സരത്തില്‍ സെന്റ്‌ എറ്റീനെ രണ്ടു ഗോളുകള്‍ക്കു തോല്‍പിച്ച്‌ അവര്‍ ആറു പോയിന്റ്‌ ലീഡ്‌ കരസ്‌ഥമാക്കിയതോടെ ഒരു റൗണ്ട്‌ മുന്നേ ഫ്രാന്‍സില്‍ കിരീടധാരണം നടന്നു.
37 മത്സരങ്ങളില്‍ നിന്ന്‌ 92 പോയിന്റ്‌ നേടിയാണ്‌ മൊണാക്കോ 16 വര്‍ഷത്തെ കാത്തിരുപ്പിന്‌ അറുതിവരുത്തിയത്‌. ഇതിനു മുമ്പ്‌ 1999-2000 സീസണിലാണ്‌ അവര്‍ അവസാനമായി കിരീടത്തില്‍ മുത്തമിട്ടത്‌.
തുടര്‍ച്ചയായ അഞ്ചാം കിരീടം ലക്ഷ്യമിട്ടു വന്ന പാരീസ്‌ സെന്റ്‌ ജെര്‍മെയ്‌ന്‍ 37 മത്സരങ്ങളില്‍ നിന്ന്‌ 86 പോയിന്റുമായി രണ്ടാം സ്‌ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 77 പോയിന്റുമായി നൈറ്‌ മൂന്നാമതും 66 പോയിന്റുമായി ഒളിമ്പിക്‌ ലിയോണ്‍ നാലാമതും ഫിനിഷ്‌ ചെയ്‌തു ചാമ്പ്യന്‍സ്‌ ലീഗ്‌ യോഗ്യത ഉറപ്പാക്കി. ഇന്നു നടക്കുന്ന അവസാന റൗണ്ട്‌ മത്സരങ്ങളില്‍ മൊണാക്കോ റെന്നിസിനെയും പി.എസ്‌.ജി. സായിനെയും നേരിടുമ്പോള്‍ ലിയോണ്‍ നൈസ്‌ പോരാട്ടമാണ്‌ ഏറെ ശ്രദ്ധേയം.

Ads by Google
Saturday 20 May 2017 01.41 AM
YOU MAY BE INTERESTED
TRENDING NOW