Monday, August 21, 2017 Last Updated 14 Min 23 Sec ago English Edition
Todays E paper
Saturday 20 May 2017 01.41 AM

ഇംഗ്ലണ്ടില്‍ പോര്‌ നാലാം സ്‌ഥാനത്തിന്‌

uploads/news/2017/05/110162/s4.jpg

സ്‌പെയിനില്‍ ഒന്നാമന്മാരാകാനുള്ള പോരാട്ടമാണെങ്കില്‍ ചെല്‍സിയുടെ പട്ടാഭിഷേകം കഴിഞ്ഞ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ അവസാന റൗണ്ടില്‍ പോര്‌ നാലാം സ്‌ഥാനത്തിനു വേണ്ടി.
ആദ്യ നാലില്‍ ഇടംപിടിച്ച്‌ അടുത്ത സീസണില്‍ ചാമ്പ്യന്‍സ്‌ ലീഗ്‌ യോഗ്യത ഉറപ്പാക്കാനുള്ള പോരാട്ടത്തിലാണ്‌ മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്‌റ്റര്‍ സിറ്റി, ലിവര്‍പൂള്‍, ആഴ്‌സണല്‍ എന്നിവര്‍.
37 മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടു റൗണ്ട്‌ മുമ്പേ കിരീടം സ്വന്തമാക്കിയ ചെല്‍സി 90 പോയിന്റുമായി ഒന്നാമതാണ്‌. 83 പോയിന്റോടെ ടോട്ടനം ഹോട്‌സ്പര്‍ രണ്ടാം സ്‌ഥാനവും സ്വന്തമാക്കി. ഇനി ശേഷിക്കുന്ന രണ്ടു സ്‌ഥാനങ്ങള്‍ക്കായാണ്‌ മൂന്നു വമ്പന്മാര്‍ കൊമ്പുകോര്‍ക്കുന്നത്‌.
നിലവില്‍ 75 പോയിന്റുമായി മാഞ്ചസ്‌റ്റര്‍ സിറ്റി മൂന്നാമതും 73 പോയിന്റുമായി ലിവര്‍പൂള്‍ നാലാമതും 72 പോയിന്റുമായി ആഴ്‌സണല്‍ അഞ്ചാമതുമാണ്‌. പഴയപ്രതാപത്തിന്റെ നിഴലില്‍ ഒതുങ്ങുന്ന മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്‌ 66 പോയിന്റുമായി ആറാമതാണ്‌.
നാളെ രാത്രി എഴരയ്‌ക്കാണ്‌ പ്രീമിയര്‍ ലീഗിലെ അവസാന റൗണ്ട്‌ പോരാട്ടങ്ങള്‍. ആഴ്‌സണല്‍ എവര്‍ട്ടണിനെ നേരിടുമ്പോള്‍ ലിവര്‍പൂള്‍ മിഡില്‍സ്‌ബറോയെയും സിറ്റി വാട്‌ഫോര്‍ഡിനെയും നേരിടും. ആഴ്‌സണലിനും ലിവര്‍പൂളിനും ഹോം മത്സരമാണെങ്കില്‍ സിറ്റിക്ക്‌ എവേ പോരാട്ടമാണ്‌.
മൂന്നു ടീമുകളും ജയിച്ചാല്‍ ആഴ്‌സണല്‍ അടുത്ത ചാമ്പ്യന്‍സ്‌ ലീഗിന്‌ ഉണ്ടാകില്ല. അതിനാല്‍ കടുത്ത സമ്മര്‍ദ്ദം അവര്‍ക്കാണ്‌. സ്വന്തം ജയം മാത്രം പോരാ ലിവര്‍പൂള്‍ ജയിക്കാതിരിക്കുകയും വേണം ആഴ്‌സണലിന്‌ പ്രതീക്ഷ കാക്കാന്‍. ഒരു സമനില സിറ്റിയുടെ യോഗ്യത ഉറപ്പാക്കുമെങ്കില്‍ ലിവര്‍പൂളിനും ജയം അനിവാര്യമാണ്‌.
ആറാം സ്‌ഥാനത്തുള്ള ആഴ്‌സണല്‍ പോയിന്റ്‌ നിലയില്‍ ആദ്യ നാലില്‍ എത്താമെന്ന പ്രതീക്ഷ കൈവിട്ടുകഴിഞ്ഞു. അതിനാല്‍ യൂറോപ്പ ലീഗ്‌ ഫൈനലില്‍ എത്തിയ അവര്‍ അവിടെ ജയിച്ച്‌ ചാമ്പ്യന്‍സ്‌ ലീഗില്‍ എത്താമെന്ന കുറുക്കുവഴിയാണ്‌ നോക്കുന്നത്‌.

Ads by Google
Saturday 20 May 2017 01.41 AM
YOU MAY BE INTERESTED
TRENDING NOW