Wednesday, May 23, 2018 Last Updated 40 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 20 May 2017 01.41 AM

റയാലോ ബാഴ്‌സയോ ?

uploads/news/2017/05/110161/s3.jpg

ബാഹുബലിയെ കട്ടപ്പ കൊന്നതെന്തിന്‌ എന്ന ചോദ്യത്തിന്‌ ഈ മാസം ബാഹുബലി രണ്ടാംഭാഗത്തിലൂടെ ഉത്തരം ലഭിച്ചു. ഇനി അറിയേണ്ടത്‌ സ്‌പെയിനിലെ രാജാക്കന്മാര്‍ ആരാണ്‌ എന്നതാണ്‌. ഫുട്‌ബോള്‍ ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഈ ചോദ്യത്തിന്റെ ഉത്തരത്തിന്‌ നാളെ രാത്രി ഉത്തരം ലഭിക്കും.
സ്‌പാനിഷ്‌ ലാ ലിഗയിലെ അവസാന റൗണ്ട്‌ മത്സരങ്ങള്‍ ഇന്നും നാളെയുമായി പൂര്‍ത്തിയാകും. നാളെ രാത്രി എട്ടരയ്‌ക്കാണ്‌ അവസാന അങ്കത്തിനായി ബാഴ്‌സയും റയാലും ഇറങ്ങുന്നത്‌. നിലവില്‍ 37 മത്സരങ്ങളില്‍ നിന്ന്‌ 90 പോയിന്റുമായി റയാല്‍ മാഡ്രിഡാണ്‌ ലീഗില്‍ ഒന്നാം സ്‌ഥാനത്ത്‌. 87 പോയിന്റുമായി ബാഴ്‌സ രണ്ടാമതുണ്ട്‌. 75 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡും 69 പോയിന്റുള്ള സെവിയയുമാണ്‌ മൂന്നും നാലും സ്‌ഥാനത്ത്‌.
ഈ സാഹചര്യത്തില്‍ നാളെ ഒരു സമനില മാത്രം മതിയാകും റയാല്‍ മാഡ്രിഡിന്‌ നാലു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷം കിരീടം തിരിച്ചുപിടിക്കാന്‍. 2011-12 സീസണിലാണ്‌ ഇതിനു മുമ്പ്‌ അവര്‍ ലാ ലിഗ ജേതാക്കളായത്‌.
സ്വന്തം മണ്ണില്‍ ഐബറിനെതിരേയാണ്‌ ബാഴ്‌സയുടെ അവസാന അങ്കമെങ്കില്‍ റയാല്‍ മാഡ്രിഡിന്‌ മലാഗയ്‌ക്കെതിരേ എവേ പോരാട്ടമാണ്‌ നാളെ. ബാഴ്‌സയ്‌ക്ക് കിരീടം നിലനിര്‍ത്തണമെങ്കില്‍ ഐബറിനെ തോല്‍പിച്ചാല്‍ മാത്രം പോരാ മറിച്ച്‌ റയാല്‍ തോല്‍ക്കുകയും വേണം.
ദുര്‍ബല എതിരാളികളായി മലാഗയെ തള്ളിക്കളയാന്‍ ആകില്ലെന്ന്‌ റയാലിന്‌ അറിയാം. കാരണം ഒന്നര മാസം മുമ്പ്‌ ബാഴ്‌സയുടെ കിരീടപ്രതീക്ഷകള്‍ക്കു മേല്‍ രണ്ടു ഗോളിന്റെ വിജയം നേടിയ ടീമാണ്‌ മലാഗ. അതിനാല്‍ തന്നെ മത്സരം ആവേശകരമാകുമെന്നുറപ്പ്‌.

Ads by Google
Saturday 20 May 2017 01.41 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW