Tuesday, September 19, 2017 Last Updated 10 Min 20 Sec ago English Edition
Todays E paper
Ads by Google
Saturday 20 May 2017 01.40 AM

പാണ്ഡെ പുറത്ത്‌, പകരം കാര്‍ത്തിക്‌

മുംബൈ: ഐ.സി.സി. ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ ദിനേശ്‌ കാര്‍ത്തിക്കിനെ ഉള്‍പ്പെടുത്തി. പരുക്കേറ്റ മധ്യനിരതാരം മനീഷ്‌ പാണ്ഡെയ്‌ക്ക് പകരമാണ്‌ കാര്‍ത്തിക്‌ ഇടംപിടിച്ചത്‌.
ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് താരമായ പാണ്ഡെയ്‌ക്ക് പരിശീലനത്തിനിടെ കഴിഞ്ഞ ദിവസമാണ്‌ പരുക്കേറ്റത്‌. ശരീരത്തിന്റെ ഇടതുവശത്ത്‌ പേശിവലിവ്‌ അനുഭവപ്പെട്ടതിനെ തുടര്‍ന്ന്‌ താരം പിന്‍വാങ്ങുകയായിരുന്നു.
ഐ.പി.എല്ലില്‍ ഗുജറാത്ത്‌ ലയണ്‍സിന്റെ താരമായ കാര്‍ത്തിക്‌ സാമാന്യം ഭേദപ്പെട്ട പ്രകടനമായിരുന്നു കാഴ്‌ചവെച്ചത്‌. 14 മത്സരങ്ങളില്‍ നിന്ന്‌ 361 റണ്‍സാണ്‌ കാര്‍ത്തിക്‌ നേടിയത്‌. നേരത്തെ ചാമ്പ്യന്‍സ്‌ ട്രോഫിക്കുളള ഇന്ത്യന്‍ ടീമില്‍ പകരക്കാരായി അഞ്ച്‌ താരങ്ങള്‍ കൂടി ഉള്‍പ്പെട്ടിരുന്നു.

Ads by Google
Advertisement
Saturday 20 May 2017 01.40 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW