Saturday, April 07, 2018 Last Updated 18 Min 22 Sec ago English Edition
Todays E paper
Ads by Google
Saturday 20 May 2017 01.26 AM

റാന്നി വലിയപള്ളിയില്‍ ക്‌നാനായ വാര്‍ഷിക സംഗമം തുടങ്ങി

uploads/news/2017/05/110149/KNANAYA SANGHAMAM.jpg

റാന്നി: ക്‌നാനായ കോണ്‍ഗ്രസിന്റെ വാര്‍ഷികവും സിറിയന്‍ ക്‌നാനായ വാര്‍ഷിക സംഗമവും സെന്റ്‌ തോമസ്‌ ക്‌നാനായ വലിയ പള്ളിയില്‍ തുടങ്ങി. നാളെ സമാപനം.
ഐത്തല സെന്റ്‌ കുറിയാക്കോസ്‌ ക്‌നാനായ പള്ളിയില്‍ നിന്നും ഘോഷയാത്രയായി എത്തിച്ച പതാക സമ്മേളന നഗറില്‍ ക്‌നാനായ കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ ഫാ.ജോസഫ്‌ എം. കുരുവിള ഉയര്‍ത്തിയതോടെ സംഗമത്തിനു തുടക്കമായി. രാവിലെ തിമോത്തിയോസ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ കുട്ടിക്കൂട്ടം കലാപരിപാടികള്‍ നടന്നു. ഫാ.ബിനോ ഫിലിപ്പിന്റെ അധ്യക്ഷ തയില്‍ ഫാ.പ്രസാദ്‌ കുരുവിള കോറെപ്പിസ്‌കോപ്പാ ഉദ്‌ഘാടനം ചെയ്‌തു. ഫാ.ജോണ്‍ മാത്യു, ഫാ.കുറിയാക്കോസ്‌, ജേക്കബ്‌ കുരുവിള, റയാന്‍ കുര്യാക്കോസ്‌, എബിന്‍, ജിന്റോ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‌ വിവിധ മത്സരങ്ങള്‍ നടന്നു.
വൈകുന്നേരം കല്ലിശേരി മേഖലാ ബിഷപ്‌ മോര്‍ ഗ്രിഗോറിയോസ്‌ കുറിയാക്കോസ്‌ മെത്രാപ്പോലീത്തായുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം മന്ത്രി സി.രവീന്ദ്രനാഥ്‌ ഉദ്‌ഘാടനം ചെയ്‌തു.
ആന്റോ ആന്റണി എം.പി, രാജു ഏബ്രഹാം എം.എല്‍.എ, സൂസന്‍ അലക്‌സ്‌, ഫാ.അനില്‍ കെ.തോമസ്‌, പ്രഫ. ഏബ്രഹാം പുന്നൂസ്‌, പ്രീതി രാജേഷ്‌, ഷെവ. പ്രസാദ്‌ കോയിക്കല്‍, കെ.കെ. ഏബ്രഹാം, സ്‌മിജു ജേക്കബ്‌, ഫാ.രാജന്‍ ഏബ്രഹാം, അനീഷ്‌ ടി.സി. എന്നിവര്‍ പ്രസംഗിച്ചു. വെളിയനാട്‌ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ക്‌നാനായ കോണ്‍ഗ്രസ്‌ മുന്‍ ഭാരവാഹി സാബു തോട്ടുങ്കലിനെ യോഗം അനുമോദിച്ചു.
ഇന്നു വൈകുന്നേരം 5.30ന്‌ നടക്കുന്ന മതസൗഹാര്‍ദ സാംസ്‌കാരിക സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യും.
ആര്‍ച്ച്‌ ബിഷപ്‌ മോര്‍ സേവേറിയോസ്‌ കുറിയാക്കോസ്‌ വലിയ മെത്രാപ്പോലീത്താ അധ്യക്ഷത വഹിക്കും. ആര്‍ച്ച്‌ ബിഷപ്പ്‌ കര്‍ദ്ദിനാള്‍ മോര്‍ ബസേലിയോസ്‌ ക്ലിമീസ്‌ കാതോലിക്കാ ബാവാ, ഡോ.കെ.പി. യോഹന്നാന്‍ മെത്രാപ്പോലീത്താ, ഡോ.ഗീവര്‍ഗീസ്‌ മാര്‍ കൂറിലോസ്‌ മെത്രാപ്പോലീത്താ തുടങ്ങിയവര്‍ പ്രസംഗിക്കും.

Ads by Google
Saturday 20 May 2017 01.26 AM
YOU MAY BE INTERESTED
TRENDING NOW