Friday, February 22, 2019 Last Updated 5 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 08 Jul 2016 06.41 PM

കലബുറഗി റാഗിംഗ് കേസ്; മുന്നാം പ്രതിക്ക് ജാമ്യം ലഭിച്ചു

uploads/news/2016/07/11006/kalaburgi.jpg

ബംഗളുരു: കര്‍ണാടകയിലെ കലബുറഗി നഴ്‌സിംഗ് കോളജില്‍ മലയാളി വിദ്യാര്‍ത്ഥിനി അശ്വതി റാഗിംഗിനിരയായ സംഭവത്തില്‍ അറസ്റ്റിലായ മൂന്ന് വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ക്ക് ജാമ്യം ലഭിച്ചു. കേസില്‍ മൂന്നാം പ്രതിയായ കൃഷ്ണപ്രിയയ്ക്കാണ് ജാമ്യം ലഭിച്ചത്. കലബുറഗി രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.

ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കൃഷ്ണപ്രിയ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി അനുവദിക്കുകയായിരുന്നു. കേസിലെ മറ്റ് രണ്ട് പ്രതികളായ ആതിര, ലക്ഷ്മി എന്നിവരുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഇവരുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ജൂലൈ 22 വരെ നീട്ടി.

കലബുറഗി അല്‍ഖമര്‍ നഴ്‌സിങ് കോളജില്‍ വിദ്യാര്‍ത്ഥിനിയായ എടപ്പാള്‍ സ്വദേശിനി അശ്വതിയാണ് റാഗിംഗിനിരയായത്. റാഗിംഗിന്റെ പേരില്‍ സീനിയര്‍ വിദ്യാര്‍ത്ഥിനികള്‍ ടോയ്‌ലറ്റ് ലോഷന്‍ കുടിപ്പിച്ചതിനെ തുടര്‍ന്ന് അന്നനാളത്തില്‍ ഗുരുതരമായി പൊള്ളലേറ്റ അശ്വതി ചികിത്സയിലാണ്.

Ads by Google
Friday 08 Jul 2016 06.41 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW