Tuesday, December 12, 2017 Last Updated 17 Min 55 Sec ago English Edition
Todays E paper
Ads by Google
Friday 19 May 2017 08.56 PM

പാക്കിസ്താന് ശക്തമായ തിരിച്ചടി നല്‍കാന്‍ സൈന്യം സുസജ്ജമെന്ന് അരുണ്‍ ജെയ്റ്റിലി

uploads/news/2017/05/110037/arun.jpg

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാക്കിസ്താന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റലി. നിയന്ത്രണരേഖയില്‍ സന്ദര്‍ശനം നടത്തിയശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏത് രീതിയിലുള്ള പ്രകോപനവും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സുസജ്ജമാണെന്നും അതിര്‍ത്തിയില്‍ പ്രകോപനം ഉണ്ടാക്കുന്നവര്‍ക്ക് തക്ക മറുപടി നല്‍കാന്‍ സൈന്യത്തിനറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹുറിയത്ത് ഉള്‍പ്പെടെയുള്ള ഭീകരസംഘടനകളാണ് ഇന്ത്യയില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ ഇന്ത്യ മാത്രമല്ല അത്തരക്കാരുടെ ശത്രുകള്‍ മറിച്ച് ജമ്മു കാശ്മീരിലെ സാധാരണക്കാര്‍ക്കൂടി അവരുടെ ശത്രുക്കളാണെന്നും അദ്ദേഹം പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW