Friday, May 19, 2017 Last Updated 15 Min 22 Sec ago English Edition
Todays E paper
Friday 19 May 2017 08.46 PM

പാകിസ്താനില്‍ നിന്നും പണം കൈപ്പറ്റുന്നു; ഗിലാനി അടക്കമുള്ളവരെ എന്‍.ഐ.എ ചോദ്യം ചെയ്തു

Geelani, Kashmiri separatists, NIA

ശ്രീനഗര്‍: പാകിസ്താനില്‍ നിന്നും പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍ ഗിലാനി അടക്കമുള്ള വിഘടനവാദി നേതാക്കളെ എന്‍.ഐ.എ ചോദ്യം ചെയ്തു. നിരോധിത സംഘടനയായ ലഷ്‌കര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും പാകിസ്താനില്‍ പണം കൈപ്പറ്റിയെന്നാണ് ആരോപണം. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായ ഹഫീസ് സെയ്ദ് അടക്കമുള്ളവര്‍ ഇന്ത്യയിലേക്ക് പണമൊഴുക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഹുറിയത് നേതാക്കള്‍ ഹഫീസ് സെയ്ദില്‍ നിന്നും പണം സ്വീകരിക്കുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങള്‍ ഒരു ചാനല്‍ പുറത്ത് വിട്ടിരുന്നു. ഇതേതുടര്‍ന്നാണ് ഇവരെ ചോദ്യം ചെയ്യുന്നത്. ഗീലാനിയെ ചോദ്യം ചെയ്തതിലൂടെ ഹുറിയത് കോണ്‍ഫ്രണ്‍സിന് മേല്‍ കൂടുതല്‍ പിടിമുറുക്കുന്നുവെന്ന സൂചനയാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നത്. കശ്മീരിന് ഇന്ത്യയില്‍ നിന്നും സ്വാതന്ത്ര്യം നല്‍കുകയോ പാകിസ്താനില്‍ ലയിക്കാന്‍ അനുവദിക്കുകയോ ചെയ്യണമെന്നാണ് ഹുറിയത് കോണ്‍ഫ്രണ്‍സിന്റെ വാദം.

Ads by Google
TRENDING NOW