Thursday, April 19, 2018 Last Updated 8 Min 35 Sec ago English Edition
Todays E paper
Ads by Google
Friday 19 May 2017 08.33 PM

ഇനി സമരത്തിന് പോയാല്‍ കൊല്ലുമെന്ന് സിപിഎം ഭീഷണിപ്പെടുത്തിയെന്ന് പെമ്പിളൈ ഒരുമ

uploads/news/2017/05/110034/cpm.jpg

ഇടുക്കി: മൂന്നറില്‍ പെമ്പിളൈ ഒരുമ നടത്തിയ സമരത്തിന് പിന്നാലെ ഗോമതിക്കു സിപിഎം ഭീഷണി. ഇനി സമരത്തിന് പോയാല്‍ കൊല്ലുമെന്ന് മണിയുടെ ആള്‍ക്കാര്‍ ഭീഷണിപ്പെടുത്തിയതാതി ഗോമതിയുടെ വെളിപ്പെടുത്തല്‍. തങ്ങളുടെ സമരത്തില്‍ നിന്നും തോട്ടം തൊഴിലാളികള്‍ വിട്ടു നിന്നത് സിപിഎംനെ പേടിച്ചാണെന്നും അവര്‍ വ്യക്തമാക്കി.

തോട്ടം തൊഴിലാളി കുടുംബത്തിന് ഒരേക്കര്‍ ഭൂമി, കൃഷിക്കായും താമസത്തിനായും നല്‍കണം. സമാന ചിന്താഗതിക്കാരെ ഒപ്പം നിര്‍ത്തി ജുലൈ 9ന് ഭൂസമരം ആരംഭിക്കുമെന്നും പെമ്പിളൈ ഒരുമ സംഘം പറഞ്ഞു. സമരത്തെ സര്‍ക്കാര്‍ തിരിഞ്ഞു നോക്കിയില്ലെന്നും ഗോമതി വ്യക്തമാക്കി. ഏക്കര്‍ കണക്കിന് ഭൂമിയാണ് മണിയുടെ സഹോദരന്‍ ഇടുക്കിയില്‍ കൈയ്യേറിയത്. ഇങ്ങനെ തുടര്‍ന്നാല്‍ തങ്ങളും ഭൂമി കയ്യേറുമെന്നും ഗോമതി പറഞ്ഞു.

Ads by Google
Ads by Google
TRENDING NOW