Tuesday, October 24, 2017 Last Updated 3 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 19 May 2017 08.06 PM

ഒറ്റപ്പാലത്ത് നാല്‍പ്പതുകാരിയെ വെട്ടിക്കൊലപ്പെടുത്തി

uploads/news/2017/05/110030/murder.jpg

പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് നാല്പതുവയസ്സുകാരി കൊല്ലപ്പെട്ട നിലയില്‍. ഒറ്റപ്പാലം സ്വദേശിനി ധനലക്ഷമിയാണ് വെട്ടേറ്റു മരിച്ചനിലയില്‍ കാണപ്പെട്ടത്. വീടിന് പിന്നിലെ ചാണകക്കുഴിക്ക് സമീപത്തായിട്ടായിരുന്നു ധനലക്ഷമിയുടെ മൃതദേഹം കിടന്നിരുന്നത്.

സമീപത്തെ വീടുകളില്‍ പാല്‍ കൊടുത്തശേഷം തിരിച്ചെത്തിയ ഭര്‍ത്താവ് നടത്തിയ പരിശോധനയിലാണ് ധനലക്ഷമിയെ സമീപത്തും നിന്നും കണ്ടെത്തിയത്. കഴുത്തിലും വാരിയെല്ലിനും വെട്ടേറ്റ നിലയിലായിരുന്നു മൃതദേഹം. മോഷണത്തിനിടെ നടന്ന കൊലപാതകമാകാമെന്നാണ് പോലീസിന്റെ നിഗമനം.

പാലക്കാട് എസ്പിയുടെയും ഷൊര്‍ണൂര്‍ ഡിവൈഎസ്പിയുടെയും നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കേസന്വേഷണത്തിനായി ഒറ്റപ്പാലം സിഐയെ ചുമതലപ്പെടുത്തുകയും ചെയ്തു. മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളെജില്‍ പോസ്റ്റുമോര്‍ട്ടം ചെയ്തു.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW