Saturday, January 20, 2018 Last Updated 1 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 19 May 2017 07.22 PM

ജസ്റ്റിസ് കര്‍ണന് തിരിച്ചടി; ശിക്ഷ റദ്ദാക്കണമെന്ന ഹര്‍ജി നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി

Justice Karnan, Supreme court

ന്യൂഡല്‍ഹി: ജസ്റ്റിസ് കര്‍ണന് തിരിച്ചടി, കോടതിയലക്ഷ്യ കേസില്‍ തടവുശിക്ഷ റദ്ദാക്കണമെന്ന ഹര്‍ജി നിലനില്‍ക്കില്ലെന്ന് സുപ്രീം കോടതി. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് കര്‍ണന്‍ സമര്‍പ്പിച്ച ഹര്‍ജി സ്വീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി രജിസ്ട്രി വ്യക്തമാക്കി. ഇക്കാര്യം കര്‍ണന്റെ അഭിഭാഷനെ രേഖാമൂലം അറിയിച്ചു.

നേരത്തെ ജസ്റ്റിസ് കര്‍ണന്റെ പുനഃപരിശോധനാ ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന അപേക്ഷ തള്ളിയ സുപ്രീം കോടതി, വിഷയം ഉന്നയിക്കുന്ന അഭിഭാഷകനോട് ഇനിയും അതിന് ശ്രമിച്ചാല്‍ കടുത്ത നടപടി നേരിടേണ്ടി വരുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. അതിനിടെ നീതി തേടി ജസ്റ്റിസ് കര്‍ണന്‍ രാഷ്ട്രപതിയെ സമീപിച്ചു.

കോടതിയലക്ഷ്യ കേസില്‍ സുപ്രീം കോടതിയുടെ ഏഴംഗ ബെഞ്ചാണ് ജസ്റ്റിസ് കര്‍ണന് ആറ് മാസത്തെ തടവുശിക്ഷയ്ക്ക് വിധിച്ചത്. കര്‍ണന് ഉടന്‍ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ അദ്ദേഹം ഒളിവിലാണ്. സുപ്രീം കോടതി ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചതാണ് കോടതിയലക്ഷ്യ നടപടിക്ക് കാരണം.

Ads by Google
Ads by Google
TRENDING NOW