Friday, May 19, 2017 Last Updated 16 Min 34 Sec ago English Edition
Todays E paper
Friday 19 May 2017 06.28 PM

പരാതി പറയാന്‍ വിളിച്ച വിദ്യാര്‍ഥിക്ക് കെഎസ്ഇബി ജീവനക്കാരന്റെ അസഭ്യവര്‍ഷം

uploads/news/2017/05/110023/electricity.jpg

പെരുമ്പാവൂര്‍: പരാതി പറയാന്‍ ഫോണില്‍ വിളിച്ച ഡയാലിസിസ് രോഗിയുടെ മകന് കെഎസ്ഇബി ജീവനക്കാരന്റെ അസഭ്യവര്‍ഷം. പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര കെഎസ്ഇബി ഓഫീസിലെ ജീവനക്കാരനാണ് മോശമായി പെരുമാറിയത്. വൃക്കരോഗിയായ ബിജുവിന് ഒന്നിടവിട്ട ദിനങ്ങളില്‍ ഡയാലിസിസ് ചെയ്യുന്നുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നാലു മണിക്കൂറിലെറേ നേരം വൈദ്യുതി മുടങ്ങിയതിനെപ്പറ്റി പരാതി പറയാനാണ് മകന്‍ കെഎസ്ഇബിയുടെ ഓഫീസിലേക്ക് വിളിച്ചത്. ഫോണെടുത്ത ജീവനക്കാരന്‍ ആദ്യം മാന്യമായി പെരുമാറിയെങ്കിലും പിന്നീട് മോശമായി പെരുമാറുകയായിരുന്നുവെന്നു വിദ്യാര്‍ഥി പറഞ്ഞു.

പോസ്റ്റില്‍ വണ്ടിയിടിച്ചതാണെന്നും വിശ്വംഭരന്‍ എന്നയാളെ വിളിച്ചാല്‍ മതിയെന്നും ജീവനക്കാരന്‍ പറഞ്ഞു. എന്നാല്‍ വിശ്വംഭരന്റെ നമ്പര്‍ കൈയ്യില്‍ ഇല്ലെന്നു പറഞ്ഞപ്പോഴാണ് ജീവനക്കാരന്റെ രീതി മാറിയതെന്നും ജീവനക്കാരന്‍ പറഞ്ഞതെല്ലാം റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്നും വീട്ടുകാര്‍ പറഞ്ഞു. പോലീസിലും കെഎസ്ഇബിയുടെ കസ്റ്റമര്‍കെയറിലും ഇതു സംബന്ധിച്ച് പരാതി നലകിയിട്ടുണ്ടെന്നും വീട്ടുകാര്‍ പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു.

Ads by Google
LATEST NEWS
TRENDING NOW