Sunday, October 22, 2017 Last Updated 0 Min 46 Sec ago English Edition
Todays E paper
Ads by Google
Friday 19 May 2017 05.37 PM

കൊച്ചി മെട്രോ; കടകംപള്ളിയെ തിരുത്തി പിണറായി; ഉദ്ഘാടന തീയതി തീരുമാനിച്ചിട്ടില്ല

uploads/news/2017/05/110017/pinarayi-vijayan.jpg

തിരുവനന്തപുരം : കൊച്ചി മെട്രോ ഉദ്ഘാടനം സംബന്ധിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്ര തിരുത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്ഘാടന തീയതി തീരുമാനിച്ചിട്ടില്ലെന്നും 30 ന് ഉദ്ഘാടനമെന്ന് പറഞ്ഞത് തെറ്റിദ്ധാരണ മൂലമാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ സൗകര്യത്തിനായി കാക്കുകയാണെന്നും 30 ന് പ്രധാനമന്ത്രി എത്തുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

ഇതിനിടെ, മെട്രോ ഉദ്ഘാടന തീയതിയില്‍ കടുംപിടുത്തം ഇല്ലെന്ന് വ്യക്തമാക്കി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സൗകര്യം അനുസരിച്ച് ഉദ്ഘാടനം മാറ്റുമെന്നും മന്ത്രി പറഞ്ഞു.

ഈ മാസം 30 ന് കൊച്ചി മെട്രോ ഉദ്ഘാടനമെന്ന റിപ്പോര്‍ട്ടിന് പിന്നാലെ ഇതുസംബന്ധിച്ച ഒരു കാര്യവും അറിയില്ലെന്ന് വ്യക്തമാക്കി കെഎംആര്‍എല്‍ അധികൃതരും പ്രധാനമന്ത്രിയുടെ വിദേശപര്യടന സമയത്ത് നടത്തുന്ന ഉദ്ഘാടനത്തിനെതിരെ ബി.ജെ.പി രംഗത്തെത്തിയതും കല്ലുകടിയായിരുന്നു.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW