Friday, May 19, 2017 Last Updated 14 Min 9 Sec ago English Edition
Todays E paper
Friday 19 May 2017 05.07 PM

ഒന്നല്ല 10 എണ്ണം പുഴയില്‍ കുളിക്കാന്‍ എത്തിയവര്‍ ആ ജീവികളെ കണ്ട് ഞെട്ടി

uploads/news/2017/05/110013/mudala.jpg

മാനന്തവാടി: പുഴയില്‍ കുളിക്കാന്‍ എത്തിയവര്‍ ആ ജീവികളെ കണ്ട് ശരിക്കും ഞെട്ടി. വ്യാഴാഴ്ച്ച ഉച്ചയോടെയായിരുന്നു സംഭവം. മാനന്തവാടി പുഴയുടെ ഭാഗമായ കൊയിലേരി വലിയ പാലത്തിനു സമീപമാണു 10 മുതലകുഞ്ഞുങ്ങളെ കണ്ടത്. പുഴയുടെ സമീപം കുളിക്കാനെത്തിയവരായിരുന്നു ആദ്യം മുതല കുഞ്ഞുങ്ങളെ കണ്ടത്.

നാട്ടുകാര്‍ ഇവയെ പിടികൂടി ചാക്കിലാക്കി വനം വകുപ്പിന് കൈമാറി. വിവരമറിഞ്ഞ് പനമരം പോലീസും സ്ഥലതെത്തി. ചീങ്കണ്ണികളാണെന്നായിരുന്നു നാട്ടുകാര്‍ ആദ്യം സംശയിച്ചിരുന്നു. എന്നാല്‍ ഡോക്ടര്‍ എത്തി ഇത് മുതലക്കുഞ്ഞുങ്ങളാണെന്നു സ്ഥിരീകരിച്ചു.

Ads by Google
Friday 19 May 2017 05.07 PM
YOU MAY BE INTERESTED
TRENDING NOW