Friday, November 17, 2017 Last Updated 28 Min 19 Sec ago English Edition
Todays E paper
Ads by Google
Friday 19 May 2017 03.32 PM

ഈ ഹോട്ടലിലെ ഹിറ്റ് ഐറ്റം മമ്മൂട്ടിയുടെ ഭാര്യ ഉണ്ടാക്കുന്ന സ്‌പെഷ്യല്‍ വിഭവം, പേര് മമ്മൂട്ടിക്കാ

uploads/news/2017/05/110010/bilding.jpg

ഈ ഹോട്ടലിലെ പ്രധാന ആകര്‍ഷണം മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്തിന്റെ സ്‌പെഷ്യല്‍ വിഭവമാണ്. നടന്‍ സിദ്ധിഖിന്റെ ഉടമസ്ഥതയില്‍ ഉള്ള മമ്മാ മിയ ഹോട്ടലിലാണ് ഈ വിഭവം ലഭിക്കുന്നത്. ഹോട്ടലിലെ സ്‌പെഷ്യല്‍ ഐറ്റം ബിരിയാണിയാണ്. എന്നാല്‍ ഡിമാന്റ് കൂടുതല്‍ മമ്മൂട്ടിക്കായ്ക്കാണ്. മമ്മൂട്ടി കഴിക്കുന്ന വിഭവമാണ് എന്നു പറഞ്ഞതോടെ ആളുകളുടെ തിരക്കായി. ഹോട്ടലില്‍ സീറ്റില്ലാതായി. പലപ്പോഴും ഇവിടെ പ്രമുഖര്‍ക്കും പോലും സീറ്റ് കിട്ടാത്ത അവസ്ഥയാണ് എന്നു പറയുന്നു.

uploads/news/2017/05/110010/sulf.jpg

അതിനാല്‍ സീറ്റ് ബുക്ക് ചെയ്താണ് ഈ വിഭവം കഴിക്കുന്നത്. മമ്മൂട്ടിയുടെ പേരിട്ട ഈ വിഭവത്തിനു പിന്നില്‍ ഒരു കഥയുണ്ടത്രെ. ഒരിക്കല്‍ മമ്മൂട്ടി സിദ്ധിക്കിനോടു പറഞ്ഞു സുല്‍ഫത്ത് ചെമ്മിന്‍ വച്ച് ഒരു ടിക്കയുണ്ടാക്കും. അതു നിന്റെ ഹോട്ടലില്‍ പരീക്ഷിച്ചാല്‍ എന്താ. മമ്മൂട്ടിയുടെ ഭാര്യ സുല്‍ഫത്ത് നല്ല ഒരു കുക്കാണ് എന്നു സിദ്ധിഖിനറിയാം. അങ്ങനെ സിദ്ധിഖും ഷെഫുമാരും ചേര്‍ന്നു സുല്‍ഫത്ത് ഉണ്ടാക്കുന്ന ചെമ്മീന്‍ ടിക്കയുണ്ടാക്കി. ചെമ്മിനൊപ്പം ചിക്കനും ചേര്‍ത്താണ് അതുണ്ടാക്കിയത്. അതു മമ്മൂക്ക നിര്‍ദ്ദേശിച്ചതു കൊണ്ടു മമ്മൂട്ടിക്ക എന്നു പേരിട്ടു. എന്തായാലും ഈ വിഭവം കഴിക്കാനായി ഹോട്ടലില്‍ ആളുകളുടെ തിരക്കാണ്.

Ads by Google
Friday 19 May 2017 03.32 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW