Tuesday, October 31, 2017 Last Updated 4 Min 52 Sec ago English Edition
Todays E paper
Ads by Google
Friday 19 May 2017 04.13 PM

കപ്പ കൊണ്ടുള്ള മോഡേണ്‍ വിഭവങ്ങള്‍

uploads/news/2017/05/110001/mdmcokry190517b.jpg

പോഷകഗുണം നിറഞ്ഞ ആരോഗ്യ വിഭവമാണ് കപ്പ. കപ്പ കൊണ്ടുള്ള സ്വാദിഷ്ടമായ ധാരാളം നാടന്‍ വിഭവങ്ങള്‍ നമ്മള്‍ രുചിച്ചിട്ടുണ്ട്. എന്നാല്‍ കപ്പ കൊണ്ടു തയാറാക്കാവുന്ന ചില മോഡേണ്‍ വിഭവങ്ങള്‍ കൂടി പരിചയപ്പെടാം.

കപ്പ പുഡ്ഡിംഗ്


ആവശ്യമുള്ള സാധനങ്ങള്‍
പാല്‍- 2 കപ്പ്
കപ്പ ഗ്രേറ്റ് ചെയ്തത് - 1/4 കപ്പ്
പഞ്ചസാര - 1/2 കപ്പ്
ഉപ്പ് - ഒരു നുള്ള്
മുട്ട അടിച്ചത് - 1 എണ്ണം
വാനില എസന്‍സ് - 1/2 ടീസ്പൂണ്‍

തയാറാക്കുന്ന വിധം


ഒരു സോസ്പാനില്‍ ഒരു കപ്പ് പാല്‍, കപ്പ, പഞ്ചസാര ഇവയെടുത്ത് ഇളക്കി തിളപ്പിക്കുക. തിളച്ചശേഷം തീകുറച്ച് അല്‍പസമയം കൂടി അടുപ്പില്‍ വച്ച് കപ്പ വേകുന്നതുവരെ ഇളക്കിക്കൊണ്ടിരിക്കുക. ഒരു കപ്പ് പാലില്‍ മുട്ട അടിച്ചത് ചേര്‍ത്തിളക്കി അത് കപ്പയിലേക്ക് ഒഴിക്കുക. ചെറിയ തീയില്‍ വച്ച് ഇളക്കിക്കൊണ്ടിരിക്കാം. പുഡ്ഡിംഗ് കട്ടിയാകുന്നതുവരെ ഇളക്കിയശേഷം അടുപ്പില്‍നിന്ന് ഇറക്കിവയ്ക്കാം. വാനില എസന്‍സ് ചേര്‍ത്ത് യോജിപ്പിച്ച് ചൂടോടെയോ തണുപ്പിച്ചോ വിളമ്പാവുന്നതാണ്.

കപ്പ ബോള്‍സ്


ആവശ്യമുള്ള സാധനങ്ങള്‍
കപ്പ - 1/2 കിലോ (ചെറിയ കഷണങ്ങളായി മുറിച്ചത്)
പച്ചമുളക് - 2 എണ്ണം
സവാള - 1 എണ്ണം
മഞ്ഞള്‍പ്പൊടി - 1/2 ടീസ്പൂണ്‍
കടുക് - 1/2 ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
റൊട്ടിപ്പൊടി - 1 കപ്പ്
കോണ്‍ഫ്‌ളോര്‍ - 1 1/2 ടേബിള്‍ സ്പൂണ്‍
എണ്ണ വറുക്കാന്‍ - ആവശ്യത്തിന്

തയാറാക്കുന്ന വിധം


കപ്പ വേവിച്ചുടച്ച് വയ്ക്കുക. ഒരു പാനില്‍ കുറച്ച് എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. ഇതിലേക്ക് സവാള അരിഞ്ഞതും പച്ചമുളകും ചേര്‍ത്ത് സവാള വാടുന്നതുവരെ വഴറ്റുക. ഇനി മഞ്ഞള്‍െപ്പാടി ചേര്‍ക്കാം. ഇതിലേക്ക് വേവിച്ച കപ്പയും ഉപ്പും ചേര്‍ത്തിളക്കി അടുപ്പില്‍ നിന്നറക്കി വയ്ക്കുക.
കോണ്‍ഫ്േളാറും മൈദയും പാകത്തിന് വെള്ളം ചേര്‍ത്ത് കലക്കുക. കപ്പ ഉരുട്ടിയെടുത്ത് ഇഷ്ടമുള്ള ആകൃതിയില്‍ പരത്തി മൈദയില്‍ മുക്കി റൊട്ടിപ്പൊടിയില്‍ ഉരുട്ടി എണ്ണയില്‍ വറുത്തെടുക്കുക. സോസിനും ചമ്മന്തിക്കും ഒപ്പം കഴിക്കാം.

ബ്രസീലിയന്‍ ചീസ് ബ്രഡ്ഡ്


ആവശ്യമുള്ള സാധനങ്ങള്‍
ഒലിവോയില്‍ - 1/2 കപ്പ്
വെള്ളം - 1/3 കപ്പ്
പാല്‍ - 1/3 കപ്പ്
ഉപ്പ് - പാകത്തിന്
കപ്പപ്പൊടി - 2 കപ്പ്
വെളുത്തുള്ളി ചതച്ചത് - 2 ടീസ്പൂണ്‍
ചീസ് - 2/3 കപ്പ്
മുട്ട അടിച്ചത് - 2 എണ്ണം

തയാറാക്കുന്ന വിധം


ഓവന്‍ 175 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയിടുക. ഒരു സോസ്പാനില്‍ ഓയില്‍, വെള്ളം, ഉപ്പ്, പാല്‍ ഇവയെടുത്ത് നല്ല ചൂടില്‍ അടുപ്പില്‍ വയ്ക്കുക. തിളയ്ക്കുമ്പോള്‍ അടുപ്പില്‍നിന്നിറക്കി അതിലേക്ക് വെളുത്തുള്ളിയും കപ്പ പൊടിച്ചതും കുറേശെയായി ചേര്‍ത്തിളക്കി 15 മിനിറ്റ് വയ്ക്കുക. ചീസ് ചുരണ്ടിയെടുത്തതും മുട്ടയും കൂടി കപ്പക്കൂട്ടിലേക്ക് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. അല്‍പ്പസമയം കഴിഞ്ഞ് ബോളുകളായി ഉരുട്ടിയെടുത്ത് ബേക്കിംഗ് ഷീറ്റില്‍ നിരത്തുക. ഓവനില്‍ വച്ച് 15 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം.
uploads/news/2017/05/110001/mdmcokry190517.jpg

Advertisement
Advertisement
Ads by Google
TRENDING NOW