Sunday, July 16, 2017 Last Updated 3 Min 37 Sec ago English Edition
Todays E paper
Friday 19 May 2017 03.17 PM

മൂത്രാശയരോഗങ്ങള്‍ നേരത്തെ കണ്ടെത്താം

uploads/news/2017/05/109996/Urinaryproblms190517.jpg

ശരീരവും മനസും ഒന്നായി ഇണങ്ങി ഒരുമിക്കുക, അതിനുള്ള സാഹചര്യമാണ് യോഗ ഒരുക്കുന്നത്. ശരീരത്തില്‍ അന്തര്‍ലീനമായിക്കിടക്കുന്ന അദ്വിതീയ ശക്തി ചൈതന്യങ്ങളെ ഉണര്‍ത്തി സജീവമാക്കി മനുഷ്യനെ സായൂജ്യത്തിന്റെ പൂര്‍ണതയിലെത്തിച്ചേരാന്‍ പ്രാപ്തമാക്കുക. യോഗയുടെ പരമലക്ഷ്യം മോക്ഷമാണെന്നാണ് അതിന്റെ ഉപജ്ഞാതാക്കള്‍ അവകാശപ്പെടുന്നത്.

വേമൂത്രം ഒഴിക്കണമെന്നു തോന്നി തുടങ്ങിയിട്ട് കുറച്ചു നേരമായി. കണ്ടു കൊണ്ടിരിക്കുന്ന സിനിമ കഴിയട്ടെ. അല്ലെങ്കില്‍ വീടിനുപുറത്തിറങ്ങിയാല്‍ മറ്റ് ബാത്ത്‌റൂമില്‍ പോകാനുള്ള അനിഷ്ടം.

ഉറക്കത്തിനിടയ്ക്ക് എഴുന്നേറ്റു പോയി മൂത്രം ഒഴിക്കാനുള്ള മടി. ഇങ്ങനെ ഓരോ കാരണങ്ങള്‍ പറഞ്ഞ് മൂത്രം പിടിച്ചുവയ്ക്കുന്നവരാണ് ഭൂരിഭാഗം പെണ്‍കുട്ടികളും.

അല്ലെങ്കിലും ആണുങ്ങളെപ്പോലെ എവിടെനിന്നും പരസ്യമായി മൂത്രമൊഴിക്കാന്‍ പെണ്ണുങ്ങള്‍ക്ക് ആവില്ലല്ലോ. വീടിനു പുറത്തിറങ്ങിയാല്‍ അസൗകര്യങ്ങള്‍ കാരണം മണിക്കൂറുകളോളം മൂത്രം പിടിച്ചു നിര്‍ത്തേണ്ടി വന്നേക്കാം.

വെള്ളം കുടിച്ചാല്‍ മൂത്രം ഒഴിക്കേണ്ടി വരുമോ എന്ന പേടിക്കൊണ്ട് പല പെണ്‍കുട്ടികളും വെള്ളം കുടിക്കാതിരിക്കാറുണ്ട്. ഇതെല്ലാം സ്ത്രീകളില്‍ മൂത്രാശയ രോഗങ്ങള്‍ അധികരിക്കുന്നതിനു കാരണമാകുന്നു്്. ടീനേജ് പെണ്‍കുട്ടികളില്‍ സാധാരണ കണ്ടുവരുന്ന മൂത്രാശയ രോഗങ്ങളെക്കുറിച്ച്.

മൂത്രാശയ അണുബാധ


പുരുഷന്മാരേ അപേക്ഷിച്ച് സ്ത്രീകളില്‍ വളരെ കൂടുതലായി കാണപ്പെടുന്ന ഒരു പ്രശ്‌നമാണ് മൂത്രാശയ അണുബാധ. പുരുഷന്മാരില്‍ ശരീരത്തുനിന്ന് പുറത്തേക്കു നീളുന്ന മൂത്രക്കുഴലിലൂടെയാണ് മൂത്രം പുറത്തേക്കു പോകുന്നത്. എന്നാല്‍ സ്ത്രീകളില്‍ അങ്ങനെയല്ല.

സ്ത്രീകളുടെ മൂത്രനാളിക്ക് പുരുഷന്മാരേ അപേക്ഷിച്ച് നീളം കുറവാണ്. അതിനാല്‍ മൂത്രനാളിയിലൂടെ അണുബാധ അകത്തേക്കു വ്യാപിക്കുന്നു. മലദ്വാരത്തില്‍നിന്നുള്ള ബാക്ടീരിയകള്‍ മൂത്രനാളിയിലേക്കു കടക്കാനും എളുപ്പമാണ്. കൃത്യമായി മൂത്രം ഒഴിക്കാതിരിക്കുന്നതും ശരിയായ ശുചിത്വം പാലിക്കാത്തതുമാണ് മൂത്രാശയ അണുബാധയ്ക്കു കാരണമാകുന്നത്.

മൂത്രവ്യവസ്ഥയുടെ ഏതെങ്കിലും ഭാഗത്ത് ഉണ്ടാകുന്ന അണുബാധയാണ് രോഗമായിത്തീരുന്നത്. മൂത്രാശയ അണുബാധയ്ക്ക് ഏറ്റവും കൂടുതല്‍ കാരണമായിത്തീരുന്നത് ഇ-കോളി ബാക്ടീരിയയാണ്. മലദ്വാരത്തിലും മലാശയത്തിലുമാണ് ഈ ബാക്ടീരിയ സാധാരണ കാണപ്പെടുന്നത്.

ശോധനയ്ക്കുശേഷം ശരിയായ രീതിയില്‍ കഴുകാത്ത സാഹചര്യത്തില്‍ ഈ ബാക്ടീരിയകള്‍ മൂത്രനാളിയില്‍ പ്രവേശിക്കുന്നു. മൂത്രനാളിയിലോ മൂത്രസഞ്ചിയിലോ അണുബാധ ഉണ്ടാകാം.

അണുബാധ ഉള്ളിലേക്ക് വ്യാപിക്കുന്നതോടെ വൃക്കകളെ ബാധിക്കുന്ന പൈലോനെഫ്രൈറ്റിസ് എന്ന ഗുരുതര അവസ്ഥയ്ക്കു കാരണമാകുന്നു.

ലക്ഷണങ്ങള്‍


1. അടിക്കടി മൂത്രം ഒഴിക്കണമെന്ന തോന്നല്‍.
2. മൂത്രം ഒഴിക്കുന്നതിനുമുമ്പോ ശേഷമോ അനുഭവപ്പെടുന്ന പുകച്ചിലും വേദനയും.
3. അടിവയറ്റില്‍ വേദന.
4. മൂത്രം പിടിച്ചു നിര്‍ത്താന്‍ കഴിയാതെ വരുക.
5. മൂത്രത്തില്‍ പഴുപ്പ് ഉണ്ടാവുക.
6. രക്തത്തിന്റെ അംശം മൂത്രത്തില്‍ കാണപ്പെടുക.
7. മൂത്രത്തിന് രൂക്ഷമായ ദുര്‍ഗന്ധം ഉണ്ടാവുക.
8. മൂത്രം കലങ്ങിപ്പോവുക.
9. അറിയാതെ മൂത്രം പോകുക.

ചികിത്സ


മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ കണ്ടാല്‍ മൂത്ര പരിശോധന നടത്തണം. മൂത്രം കള്‍ച്ചര്‍ ചെയ്തു കൃത്യമായ രോഗനിര്‍ണയം നടത്താവുന്നതാണ്. ഏതുതരം അണുക്കളാണ് വളരുന്നതെന്ന് കൃത്യമായി മനസിലാക്കുന്നതിനു വേണ്ടിയാണിത്. അണുബാധ കണ്ടെത്തിയാല്‍ ഉടന്‍ ചികിത്സ ആരംഭിക്കണം.

ആന്റിബയോട്ടിക് മരുന്നുകള്‍ കഴിക്കുന്നതിലൂടെ അണുബാധ ഭേദമാകുന്നതാണ്. കൃത്യമായ കാലയളവില്‍ ഡോക്ടര്‍ പറയുന്ന സമയം വരെ ആന്റിബയോട്ടിക്‌സ് കഴിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. സ്വയം ചികിത്സയ്ക്കു മുതിരരുത്.

സാധാരണ മൂത്രാശയ അണുബാധയ്ക്ക് 5-7 ദിവസംവരെ ആന്റിബയോട്ടിക്‌സ് കഴിക്കണം. രോഗം വൃക്കയിലേക്ക് വ്യാപിച്ചിട്ടുണ്ടെങ്കില്‍ 2-3 ആഴ്ചവരെ ആന്റിബയോട്ടിക്‌സ് കഴിക്കേണ്ടിവരാം.

മരുന്നു കഴിച്ചു അണുബാധ പൂര്‍ണമായും മാറിയാലും വീണ്ടും വരാതെ ശ്രദ്ധിക്കണം. മുന്‍കരുതലുകള്‍ എടുക്കുന്നതിലൂടെ മൂത്രാശയ അണുബാധ പ്രതിരോധിച്ചു നിര്‍ത്താവുന്നതാണ്.

ശ്രദ്ധിക്കേണ്ടത്


1. ദിവസവും മൂന്ന് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കുക.
2. മൂത്രം ഒഴിക്കണമെന്ന് തോന്നിയാല്‍ പിടിച്ചു വയ്ക്കാതെ ഉടന്‍ മൂത്രം ഒഴിക്കുക.
3. വ്യക്തിശുചിത്വം പാലിക്കണം.
4. മലവിസര്‍ജനത്തിനുശേഷവുംം മൂത്രം മൂത്രവിസര്‍ജനത്തിനുശേഷവും കഴുകുമ്പോള്‍ മുന്നില്‍നിന്ന് പിന്നിലേക്ക് മാത്രം കഴുകുക.
Friday 19 May 2017 03.17 PM
YOU MAY BE INTERESTED
TRENDING NOW