Tuesday, September 19, 2017 Last Updated 2 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 19 May 2017 02.56 PM

കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന് പ്രചാരണം: ഝാര്‍ഖണ്ഡില്‍ ആറു പേരെ ജനക്കൂട്ടം തല്ലിക്കൊന്നു

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന പ്രചാരണം ഇവിടെ ചില ഗ്രാമങ്ങളില്‍ കാട്ടുതീ പോലെ പടരുന്നുണ്ട്. ഇതിനിടെയാണ് ആറു പേരെ ജനക്കൂട്ടം കൈകാര്യം ചെയ്തത്.
child theft rumours, Jharkhand, lynched

സിങ്ഭൂം: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമാണെന്ന് ആരോപിച്ച് ആറു പേരെ ജനക്കൂട്ടം തല്ലിക്കൊന്നു. ജനത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ച പോലീസിനു നേര്‍ക്കും ആക്രമണം നടന്നു. ഝാര്‍ഖണ്ഡിലെ സിങ്ഭൂം ജില്ലയിലാണ് ഇന്നലെ സംഭവം നടന്നത്.

കുട്ടിക്കടത്തുകാരെന്ന് ആരോപിച്ച് വികാസ് കുമാര്‍ വര്‍മ്മ, ഗൗതം കുമാര്‍ വര്‍മ്മ, ഗണേഷ് ഗുപ്ത എന്നിവരെ വീട്ടില്‍ നിന്ന് പിടിച്ചിറക്കിയാണ് ജനക്കൂട്ടം മര്‍ദ്ദിച്ച് കൊന്നത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരു സ്ത്രീയ്ക്കും മാരകമായി പരുക്കേറ്റിട്ടുണ്ട്. സരയ്‌കേല ജില്ലയിലാണ് രണ്ടാമത്തെ സംഭവം. കന്നുകാലി കച്ചവടക്കാരായ നയീം, സെരാജ്, സജ്ജു എന്നിവരെയാണ് ഇവിടെ കൊലപ്പെടുത്തിയത്.

ഇവരെ രക്ഷിക്കാന്‍ പോലീസ് എത്തിയെങ്കിലും ജനക്കൂട്ടം പോലീസിനെ സ്ഥലത്തേക്ക് അടുപ്പിച്ചില്ല. പോലീസിനു നേര്‍ക്കും ആക്രമണം നടന്നു. ഏതാനും പോലീസുകാര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കാറുകള്‍ക്കും പോലീസ് വാഹനങ്ങള്‍ക്കും ജനക്കൂട്ടം തീയിട്ടു.

കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നുവെന്ന പ്രചാരണം ഇവിടെ ചില ഗ്രാമങ്ങളില്‍ കാട്ടുതീ പോലെ പടരുന്നുണ്ട്. ഇതിനിടെയാണ് ആറു പേരെ ജനക്കൂട്ടം കൈകാര്യം ചെയ്തത്.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW