Tuesday, October 24, 2017 Last Updated 7 Min 58 Sec ago English Edition
Todays E paper
Ads by Google
Friday 19 May 2017 02.45 PM

കൊച്ചി മെട്രോ ഉദ്ഘാടനത്തെക്കുറിച്ച് അറിയില്ലെന്ന് കെഎംആര്‍എല്‍; പ്രധാനമന്ത്രി എത്തില്ല

uploads/news/2017/05/109990/kmrl.jpg

കൊച്ചി : കൊച്ചി മെട്രോ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് ഒരു കാര്യവും അറിയില്ലെന്ന് കെഎംആര്‍എല്‍. തീയതി പ്രഖ്യാപിച്ചതിനെ കുറിച്ച് ഔദ്യോഗികമായി അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും മാധ്യമ വാര്‍ത്തകളിലൂടെ അല്‍പ്പം മുന്‍പ് മാത്രമാണ് ഇക്കാര്യം അറിഞ്ഞതെന്നും കെഎംആര്‍എല്‍ അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി എത്തില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മേയ് 29 മുതല്‍ ജൂണ്‍ മൂന്ന് വരെ പ്രധാനമന്ത്രി യൂറോപ്യന്‍ പര്യടനത്തിലാണെന്നും മുന്‍ നിശ്ചയ പ്രകാരമുള്ള യാത്രകള്‍ മാറ്റിവെക്കാനാകില്ലെന്നുമാണ് വിവരം. ജര്‍മ്മനി, റഷ്യ, സ്‌പെയിന്‍ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്.

ഈ മാസം 30 ന് കൊച്ചി മെട്രോയുടെ ഉദ്ഘാടനം നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് പ്രഖ്യാപിച്ചത്. ചടങ്ങിന് പ്രധാനമന്ത്രി എത്തുമെന്നാണ് പ്രതീക്ഷയെന്നും എന്നാല്‍, ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രധാനമന്ത്രി എത്താതിരുന്നാല്‍ മുഖ്യമന്ത്രിയാകും കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യുക.

Ads by Google
Advertisement
Ads by Google
LATEST NEWS
Ads by Google
TRENDING NOW