Thursday, June 29, 2017 Last Updated 0 Min 44 Sec ago English Edition
Todays E paper
Friday 19 May 2017 02.36 PM

20 കോടി രൂപ വിതരണം ചെയ്യുന്ന ചടങ്ങിന് അഖിലേഷ് സര്‍ക്കാര്‍ ചെലവാക്കിയത് 15 കോടി!

ചടങ്ങില്‍ ഇരിപ്പടം ഒരുക്കുന്നതിനും മറ്റ് സംവിധാനങ്ങള്‍ക്കും 8.07 കേടി രൂപയും ഗതാഗത സംവിധാനത്തിന് 6.99 കോടി രൂപയും ചെലവാക്കി. 'ബിറോസ്ഗരി ഭട്ട യോജന' എന്ന പേരില്‍ സംസ്ഥാനത്ത് 69 ജില്ലകളിലായി സംഘടിപ്പിച്ച ചടങ്ങില്‍ 1.26 ലക്ഷം പേര്‍ക്ക് മുഖ്യമന്ത്രിയായിരുന്ന അഖിലേഷ് യാദവില്‍ നിന്ന് നേരിട്ടാണ് ചെക്ക് ലഭിച്ചതെന്നും റിപ്പോര്‍ട്ട്
Utter Pradesh, Akhilesh Yadav, CAG

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ മുന്‍ അഖിലേഷ് യാദവ് സര്‍ക്കാര്‍ നടത്തിയ സാമ്പത്തിക ധൂര്‍ത്തിന്റെ മറ്റൊരു ഉദാഹരണം കൂടി. 2012 മുതല്‍ 2013 വരെ തൊഴില്‍ രഹിത വേതനത്തിനുള്ള ചെക്ക് വിതരണം ചെയ്യാന്‍ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതിനായി 15.06 കോടി ചെലവാക്കിയെന്നാണ് കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ (സി.എ.ജി)യുടെ കണ്ടെത്തല്‍. തൊഴില്‍ രഹിത വേതനമായി നല്‍കിയതാകട്ടെ 20.58 കോടി രൂപയുടെ ചെക്കുകളും. അര്‍ഹതപ്പെട്ടവരുടെ അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കുന്നതിനു പകരമാണ് ഈ ധൂര്‍ത്ത് അരങ്ങേിയത്. സി.എ.ജി റിപ്പോര്‍ട്ട് ഇന്നലെ യു.പി നിയമസഭയില്‍ വച്ചു.

പണം ചെലവാക്കിയത് എങ്ങനെയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചടങ്ങില്‍ ഇരിപ്പടം ഒരുക്കുന്നതിനും മറ്റ് സംവിധാനങ്ങള്‍ക്കും 8.07 കേടി രൂപയും ഗതാഗത സംവിധാനത്തിന് 6.99 കോടി രൂപയും ചെലവാക്കി. 'ബിറോസ്ഗരി ഭട്ട യോജന' എന്ന പേരില്‍ സംസ്ഥാനത്ത് 69 ജില്ലകളിലായി സംഘടിപ്പിച്ച ചടങ്ങില്‍ 1.26 ലക്ഷം പേര്‍ക്ക് മുഖ്യമന്ത്രിയായിരുന്ന അഖിലേഷ് യാദവില്‍ നിന്ന് നേരിട്ടാണ് ചെക്ക് ലഭിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഒഴിവാക്കപ്പെടേണ്ട ധൂര്‍ത്തായിരുന്നുവെന്നും സി.എ.ജി പറയുന്നു.

2003-2007 ല്‍ അധികാരത്തിലിരുന്ന മുലായം സിംഗ് യാദവിന്റെ സമാജ്‌വാദി സര്‍ക്കാരാണ് തൊഴില്‍ രഹിത വേതനം സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയത്. 30-40നുംമധ്യേ പ്രായമുള്ളവരും ഹൈസ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞവരുമായ തൊഴില്‍ രഹിതര്‍ക്ക് മാസം 1000 രൂപ വീതം വേതനം നല്‍കുന്നതാണ് പദ്ധതി. കുടുംബ വാര്‍ഷിക വരുമാനം 36,000 രുപയില്‍ കുറവുള്ളവര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്.

പദ്ധതി 2012ല്‍ അഖിലേഷ് യാദവ് പുനരാരംഭിച്ചു. ദേശസാത്കൃത ബാങ്ക് അക്കൗണ്ടുകള്‍ വഴി നല്‍കേണ്ട പണമാണ് സര്‍ക്കാര്‍ കോടികള്‍ ചെലവാക്കി വിതരണം ചെയ്തത്.

Ads by Google
TRENDING NOW