Wednesday, September 20, 2017 Last Updated 24 Min 32 Sec ago English Edition
Todays E paper
Ads by Google
Friday 19 May 2017 02.33 PM

നിങ്ങളുടെ ദശാകാലഫലങ്ങള്‍

ഭാഗം - 3
uploads/news/2017/05/109984/jyothi190517a.jpg

ജന്മ നക്ഷത്രാധിപന്റെ ദശയില്‍ അഥവാ ആദ്യത്തെ ദശയില്‍ മാതാപിതാക്കള്‍ക്ക് അരിഷ്ടതകളും, കുടുംബത്തില്‍ അശാന്തിയും ഫലം. ബാലാരിഷ്ടത സമയം കൂടിയാണിത്. ആരോഗ്യപരമായ വിഷമതകള്‍ വന്നുചേരാം.

ജ്യോതിഷപ്രകാരം അവനവന്റെ ജന്മനക്ഷത്രം മുതല്‍ 9 നക്ഷത്രങ്ങള്‍ക്ക് ഓരോരോ പേരുകളുണ്ട്. (9-ന് ശേഷം വരുന്ന നാള്‍ അനുജന്മ നക്ഷത്രമാണ്. അതില്‍നിന്നും ഇപ്രകാരം കണക്കാക്കണം). ജനിച്ചനാള്‍ ജന്മനക്ഷത്രം. അതിന്റെ രണ്ടാംനാള്‍ സമ്പന്നനക്ഷത്രം.

മൂന്നാമത്തെനാള്‍- വിപല്‍നക്ഷത്രം, നാലാംനാള്‍- ക്ഷേമനക്ഷത്രം, അഞ്ചാംനാള്‍- പ്രത്യരനക്ഷത്രം, ആറാംനാള്‍- സാധനനക്ഷത്രം, ഏഴാംനാള്‍-വധനക്ഷത്രം, എട്ടാംനാള്‍- മൈത്രീനക്ഷത്രം, ഒന്‍പതാംനാള്‍- പരമമൈത്രീ നക്ഷത്രം, പത്താംനാള്‍-അനുജന്മനക്ഷത്രം. ശേഷം മേല്‍പ്പറഞ്ഞ ക്രമത്തില്‍ വീണ്ടും ആവര്‍ത്തിക്കണം. ഇതുപോലെതന്നെയാണ് ദശാക്രമത്തിലും.

ആദ്യം ജന്മനക്ഷത്രാധിപന്റെ ദശ. പിന്നെ രണ്ടാം നക്ഷത്രമായ സമ്പന്ന നക്ഷത്രാധിപന്റെ ദശ. ശേഷം മൂന്നാം നക്ഷത്രാധിപനായ വിപല്‍ നക്ഷത്രാധിപന്റെ ദശ എന്നിങ്ങനെ.

ഉദാഹരണത്തിന് കാര്‍ത്തിക നക്ഷത്രത്തിലാണ് ജനനമെന്ന് കരുതുക. ആദ്യം ജന്മ നക്ഷത്രാധിപനായ സൂര്യന്റെ ദശ, പിന്നെ രണ്ടാം നക്ഷത്രാധിപനായ ചന്ദ്രന്റെ ദശ. ഇങ്ങനെ കാര്‍ത്തിക ഉത്രം, ഉത്രാടം എന്നീ നാളുകളില്‍ ജനിച്ചവര്‍ക്ക്.

1. കാര്‍ത്തിക, ഉത്രം, ഉത്രാടം- ജന്മനക്ഷത്രദശ.
2. രോഹിണി, അത്തം, തിരുവോണം- സമ്പന്നനക്ഷത്രദശ.
3. മകയിരം, ചിത്തിര, അവിട്ടം- വിപല്‍ നക്ഷത്രദശ.
4. തിരുവാതിര, ചോതി, ചതയം- ക്ഷേമനക്ഷത്രദശ.
5. പുണര്‍തം, വിശാഖം, പൂരൂരുട്ടാതി- പ്രത്യരനക്ഷത്രദശ.
6. പൂയം, അനിഴം, ഉത്രട്ടാതി- സാധകനക്ഷത്രദശ.
7. ആയില്യം, തൃക്കേട്ട, രേവതി- വധ നക്ഷത്രാധിപദശ.
8. അശ്വതി, മകം, മൂലം- മൈത്രീനക്ഷത്രദശ.
9. ഭരണി, പൂരം, പൂരാടം- പരമമൈത്രീ നക്ഷത്രദശ.

ഒന്‍പതുവിധത്തില്‍ മുകളില്‍ വിവരിച്ച ദശാകാലങ്ങള്‍ക്കും ആചാര്യന്മാര്‍ പ്രത്യേകം പ്രത്യേകം ഫലം പറഞ്ഞിട്ടുണ്ട്. അത് ചുവടെ വിവരിക്കാം.

1. ജന്മ നക്ഷത്രാധിപന്റെ ദശയില്‍ അഥവാ ആദ്യത്തെ ദശയില്‍ മാതാപിതാക്കള്‍ക്ക് അരിഷ്ടതകളും, കുടുംബത്തില്‍ അശാന്തിയും ഫലം. ബാലാരിഷ്ടത സമയം കൂടിയാണിത്. ആരോഗ്യപരമായ വിഷമതകള്‍ വന്നുചേരാം.

2. രണ്ടാമത്തെ ദശയായ സമ്പന്ന നക്ഷത്രാധിപന്റെ ദശയില്‍ സമ്പത്തുണ്ടാകും. കുടുംബപരമായ ശ്രേയസ്സ്, വിദ്യാഭ്യാസം, മനഃസുഖം എന്നിവയുണ്ടാകും.

3. മൂന്നാമത്തെ- വിപല്‍ നക്ഷത്രാധിപന്റെ ദശാകാലത്തില്‍ പലതരത്തിലുള്ള വിഷമതകളുണ്ടാകാം. ധനനഷ്ടം, സഹോദരന്മാര്‍ക്ക് ക്ലേശം, മൃതി തുല്യമായ അനുഭവങ്ങള്‍ എന്നിവ അവയില്‍ ചിലതാണ്.

4. നാലാമത്തെ- ക്ഷേമനക്ഷത്രാധിപന്റെ ദശയില്‍ തൊഴില്‍പരമായ വിജയം. സാമ്പത്തികാഭിവൃദ്ധി, കളത്രസൗഖ്യം, സന്താനഗുണം, ഉയര്‍ന്നസ്ഥാനമാനലബ്ധി, നൂതന ഗൃഹ-വാഹനലാഭം തുടങ്ങിയവ സിദ്ധിക്കും. പേരുപോലെതന്നെ ക്ഷേമവും ഐശ്വര്യവും തരുന്ന സമയമാണിത്.

5. അഞ്ചാമത്തെ- പ്രത്യര നക്ഷത്രാധിപന്റെ ദശയില്‍ കര്‍മ്മപരമായ വിഷമത അപവാദഭയം, മേലധികാരികളാലും മറ്റും ക്ലേശങ്ങള്‍, മനോഭയം തുടങ്ങിയവ അനുഭവമാകും.

6. ആറാമത്തെ- സാധകനക്ഷത്രാധിപന്റെ ദശയില്‍ കുടുംബജനാനുകൂലത, കുടുംബത്തില്‍ മംഗളകാര്യങ്ങള്‍ക്ക് യോഗം, പുണ്യസ്ഥലക്ഷേത്രദര്‍ശനഭാഗ്യം, സജ്ജന ബഹുമാന്യത, ദേഹമനഃസുഖം എന്നിവ ഫലമാണ്.

7. ഏഴാമത്തെ- ധനനക്ഷത്രാധിപന്റെ ദശയില്‍ രോഗങ്ങളാലും മറ്റും പ്രയാസങ്ങളുണ്ടാകും. ശാരീരികവും മാനസികവുമായ വിഷമതകള്‍ വര്‍ദ്ധിക്കും.

8. എട്ടാമത്തെ-മൈത്രീ നക്ഷത്രാധിപന്റെ ദശയില്‍ ആരോഗ്യം നന്നായിരിക്കും. ബഹുമതികള്‍ തേടിവരും.

9. ഒന്‍പതാമത്തെ-പരമൈത്രി നക്ഷത്രാധിപന്റെ ദശയില്‍ സകലക്ഷേമ ഐശ്വര്യം, വിദ്വല്‍പ്രശംസ, രാജാനുകൂല്യം തുടങ്ങിയവയാണ് ഫലങ്ങള്‍.

മ്മങ്ങ: ഇത് പൊതുഫലങ്ങളാകുന്നു. ഓരോരുത്തരുടേയും ജാതകപ്രകാരം ഗ്രഹങ്ങളുടെ ബലാബലങ്ങളനുസരിച്ച് ഫലങ്ങളില്‍ ഏറ്റക്കുറച്ചിലുകള്‍ വന്നേക്കാം. പൊതുവെ മൂന്നാമത്തേയും അഞ്ചാമത്തേയും ഏഴാമത്തേയും ദശാകാലങ്ങളില്‍ വിധിപ്രകാരമുള്ള പരിഹാര കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നത് നന്നായിരിക്കും.

(തുടരും.... ദശാപഹാരങ്ങളെക്കുറിച്ച്)

ജ്യോതിഷാചാര്യ
കെ.പി. ശ്രീവാസ്തവ്, പാലക്കാട്

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW