Friday, May 19, 2017 Last Updated 16 Min 17 Sec ago English Edition
Todays E paper
Friday 19 May 2017 02.30 PM

വരുന്നു മേക്ക് ഇന്‍ ഇന്ത്യ ഫോണുകള്‍; ഐഫോണുകള്‍ക്ക് വില കുറയുമെന്ന് സൂചന

uploads/news/2017/05/109983/phone.jpg

ബംഗളൂരു: മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ബംഗളൂരുവില്‍ സ്ഥാപിച്ച പ്ലാന്റിന്റെ ട്രയല്‍ റണ്‍ പൂര്‍ത്തിയായെന്നും ആദ്യ ബാച്ച് ഫോണുകള്‍ ഈ മാസം അവസാനത്തോടെ വിപണിയില്‍ എത്തുമെന്നും കമ്പനി അറിയിച്ചു. തായ്വാന്‍ ആസ്ഥാനമായുള്ള വിസ്‌ട്രോണ്‍ കോര്‍പ്പ് ആണ് ഐഫോണ്‍ ഇന്ത്യയില്‍ അസംബിള്‍ ചെയ്യുന്നത്. ഇന്ത്യയില്‍ നിര്‍മിച്ച ഐഫോണുകള്‍ക്ക് വില കുറയുമെന്നാണ് സൂചന.

ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തികരിച്ചതിന് പിന്നാലെ ഐ ഫോണിന്റെ എസ്ഇ മോഡലുകളുടെ നിര്‍മ്മാണവും ബാംഗ്ലൂരില്‍ തുടങ്ങാന്‍ പോകുന്നു എന്നതാണ് ആപ്പിള്‍ അധികൃതര്‍ നല്‍കുന്ന വിവരം. നിലവില്‍ ആപ്പിളിന് ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ 10 ശതമാനമാണ് പ്രാതിനിധ്യം. സാംസങ്ങടക്കം മറ്റു ബ്രാന്‍ഡുകളില്‍ നിന്നും കടുത്ത വെല്ലുവിളിയാണ് ഈ രംഗത്ത് ആപ്പിള്‍ ഇന്ത്യയില്‍ നേരിടുന്നത്. ലോകരാജ്യങ്ങളില്‍ മൊബൈല്‍ വിപണിയില്‍ ചൈനയ്ക്ക് തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

Ads by Google
TRENDING NOW