Tuesday, October 24, 2017 Last Updated 7 Min 24 Sec ago English Edition
Todays E paper
Ads by Google
Friday 19 May 2017 01.59 PM

ഗോവയില്‍ പാലം തകര്‍ന്ന സംഭവം: രണ്ട് മരണം; രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമായി മുതല ശല്യവും

മുതലശല്യമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നത്. മുതലയെ പേടിച്ച് രക്ഷാപ്രവര്‍ത്തകര്‍ക്ക് നദിയുടെ ആഴങ്ങളിലേക്ക് എത്താന്‍ കഴിയുന്നില്ല. നദിയില്‍ വീണവരെ മുതലകള്‍ ആക്രമിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല.
Goa bridge collapse,

ഗോവ: ദക്ഷിണ ഗോവയിലെ സുവാരി നദിക്കു കുറുകെയുള്ള പാലം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ പേര്‍ മരിച്ചു. 15 പേരെ ഇപ്പോഴും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. നദിയിലെ മുതല ശല്യം രക്ഷാപ്രവര്‍ത്തകരെ കുഴക്കുകയാണ്. നേവിയും തീരദേശ സേനയും തെരച്ചില്‍ തുടരുന്നുണ്ട്.

വ്യാഴാഴ്ച രാത്രിയാണ് നദിക്കു കുറുകെയുള്ള പഴയ പാലം തകര്‍ന്നത്. സന്‍മവാര്‍ഡെമിനേയും കുര്‍ചോരെമിനേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലമാണ് തകര്‍ന്നത്. പാലത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചയാളെ രക്ഷിക്കുന്നത് കാണാന്‍ ആളുകള്‍ തടിച്ചുകൂടിയതോടെ കാലപ്പഴക്കം കൊണ്ട് ബലക്ഷയം സംഭവിച്ച പാലം തകര്‍ന്ന് വീഴുകയായിരുന്നു. പോര്‍ച്ചുഗീസ് കാലത്ത് നിര്‍മ്മിച്ച പാലം നാലു വര്‍ഷം മുന്‍പാണ് അടച്ചത്.

മുതലശല്യമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നത്. മുതലയെ പേടിച്ച് രക്ഷാപ്രവര്‍ത്തകര്‍ക്ക് നദിയുടെ ആഴങ്ങളിലേക്ക് എത്താന്‍ കഴിയുന്നില്ല. നദിയില്‍ വീണവരെ മുതലകള്‍ ആക്രമിക്കാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. ഇപ്പോഴും പതിനഞ്ചു പേരെ കുറിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് സൗത്ത് ഗോവ കലക്ടര്‍ സ്വപ്നില്‍ നയിക് പറഞ്ഞു. വെളിച്ചക്കുറവ് മൂലം നിര്‍ത്തിവച്ച തെരച്ചില്‍ ഇന്ന രാവിലെ ഏഴു മണിക്ക് പുനരാരംഭിച്ചിട്ടുണ്ട്.

Ads by Google
Advertisement
Friday 19 May 2017 01.59 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW