Wednesday, October 04, 2017 Last Updated 1 Min 11 Sec ago English Edition
Todays E paper
Ads by Google
Friday 19 May 2017 01.54 PM

കോടമ്പാക്കത്ത് തുണിക്കടക്കാരന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത് 45 കോടിയുടെ നിരോധിത കറന്‍സിനോട്ടുകള്‍

uploads/news/2017/05/109976/oldnotes.jpg

ചെന്നൈ: തമിഴ്‌നാട്ടിലെ കോടമ്പാക്കത്ത് തുണിക്കടക്കാരന്റെ വീട്ടില്‍ നിന്നും 45 കോടിയുടെ നിരോധിച്ച കറന്‍സി പിടിച്ചെടുത്തു. വ്യാഴാഴ്ച കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ദണ്ഡപാണി എന്ന കടയുടമയുടെ വീട്ടിലാണ് ആദായനികുതി വിഭാഗം പരിശോധന നടത്തിയത്. ഒരു ബാഗില്‍ അടുക്കിയ നിലയില്‍ പഴയ 500 ന്റെയും 1000 ന്റെയും നോട്ടുകെട്ടുകള്‍ കണ്ടെത്തുകയായിരുന്നു.

പണം കൊണ്ട് കാര്യമായ ഗുണമില്ലെങ്കിലും ഇയാളുടെ കൈവശം എങ്ങിനെയാണ് ഇത്രയധികം പണം കിട്ടിയെന്ന അന്വേഷണത്തിലാണ് ആദായനികുതി വകുപ്പ്. ഒരാഴ്ച മുമ്പ് ടി നഗറിലെ ജ്വല്ലറി ഷോപ്പ് ഉടമയായ രാജസ്ഥാന്‍കാരന്‍ പാടം സാലനിയില്‍ നിന്നാണ് ഇയാള്‍ ക്ക് പണം കിട്ടിയതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. കോടമ്പാക്കത്തെ സക്കറിയാ കോളനിയിലെ രണ്ടാം തെരുവിലെ ദണ്ഡപാണിയുടെ കട യൂണിഫോം വില്‍പ്പന കൊണ്ട് പ്രശസ്തമാണ്. പോലീസുകാര്‍ക്കുള്ള യൂണിഫോം ആണ് പ്രധാന വില്‍പ്പന.

പുലര്‍ച്ചെ 1 മണിയോടെ ദണ്ഡപാണിയുടെ വീട്ടില്‍ തെരഞ്ഞിട്ട് ഒന്നും കിട്ടിയിരുന്നില്ല. എന്നാല്‍ പോകാന്‍ നേരം ബാഗ് ശ്രദ്ധയില്‍ പെടുകയായിരുന്നു. അത് തുറന്നതോടെ പണം കുത്തി നിറച്ച നിലയില്‍ കണ്ടെത്തി.

പോണ്ടി ബസാറില്‍ നിന്നും ഒരു മൊത്തക്കവടക്കാരന്‍ തന്നെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചതാണ് എന്നായിരുന്നു ചോദ്യം ചെയ്യലില്‍ ഇയാള്‍ ആദ്യം പറഞ്ഞത്. പഴയ നോട്ട മാറിയെടുക്കാന്‍ എടുക്കുന്ന ഏജന്റായി ദണ്ഡപാണി പ്രവര്‍ത്തിക്കുന്നുണ്ടാകാം എന്ന നിഗമനത്തിലാണ് പോലീസ്. പ്രധാനമന്ത്രി കഴിഞ്ഞ നവംബര്‍ 8 ന് നോട്ട് നിരോധനം പ്രഖ്യാപിച്ചതിന് പിന്നാലെ തമിഴ്‌നാട്ടില്‍ അനേകം റെയ്ഡുകളാണ് നടന്നത്. റെയ്ഡില്‍ ആദായ നികുതി വിഭാഗം ഇതിനകം 34 കോടിയുടെ പുതിയ നോട്ടും 127 കിലോ സ്വര്‍ണ്ണവും ഉള്‍പ്പെടെ തമിഴ്‌നാട് ബിസിനസുകാരില്‍ നിന്നും 131 കോടി മ്യൂല്യമുള്ള കറന്‍സിയാണ് പിടിച്ചെടുത്തത്.

Ads by Google
Advertisement
Ads by Google
Ads by Google
TRENDING NOW