Saturday, October 21, 2017 Last Updated 0 Min 42 Sec ago English Edition
Todays E paper
Ads by Google
സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ഓര്‍ഗനൈസിംഗ് സെക്രട്ടറി, ശാന്തിഗിരി ആശ്രമം
സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ഓര്‍ഗനൈസിംഗ് സെക്രട്ടറി, ശാന്തിഗിരി ആശ്രമം
Friday 19 May 2017 01.44 PM

പുറത്തായ കുറ്റം അകത്തുണ്ടായിരുന്നത്

uploads/news/2017/05/109975/weeklyrelig190517.jpg

ഭഗവാന്‍ രമണ മഹര്‍ഷിയുടെ സത്സംഗവേദി. രമണ മഹര്‍ഷി പറഞ്ഞു തുടങ്ങി: പുറമേയുള്ള പെരുമാറ്റംകൊണ്ട് ഒരു ജ്ഞാനിയെ ഒരിക്കലും തിരിച്ചറിയാനാകില്ല. കാലത്തിനും ദേശത്തിനും സമയത്തിനും നിരക്കുന്നവിധത്തിലായിരിക്കില്ല അവരുടെ രീതി.

ധര്‍മ്മം നടപ്പിലാക്കുവാന്‍, അഹന്ത കുറയ്ക്കുവാന്‍, ഭക്തി അതിന്റെ പൂര്‍ണ്ണ ഭാവത്തിലെത്തിക്കുവാന്‍ അവര്‍ പലരീതിയിലും പെരുമാറും. വിഡ്ഢികള്‍ അതു മനസ്സിലാക്കാതെ അതിന്റെ ദോഷവശം തെരഞ്ഞെടുക്കും .

ഇതു പറഞ്ഞതിനുശേഷം അദ്ദേഹം രണ്ട് ഉദാഹരണങ്ങള്‍ പറഞ്ഞു. മഹാകവിയും ജ്ഞാനിയുമായ എഴുത്തച്ഛന്‍ അന്നത്തെ ആഢ്യബ്രാഹ്മണരെ ഇൡഭ്യരാക്കുവാന്‍ ഒരു പ്രവര്‍ത്തിചെയ്തു. ക്ഷേത്രത്തിലേക്കു പ്രവേശിച്ചപ്പോള്‍ അദ്ദേഹം തന്റെ കോട്ടിന്റെ കീശയില്‍ ജീവനുള്ള കുറച്ചു മത്സ്യങ്ങളെ ഒളിപ്പിച്ചുവെച്ചു.

കീശയില്‍ക്കിടന്ന് മത്സ്യങ്ങള്‍ തത്തിക്കളിച്ചു. ആഢ്യബ്രാഹ്മണര്‍ക്ക് അതു കടുത്ത അപരാധമായിത്തോന്നി. അവര്‍ കീശയില്‍ നിന്നും അവയെ പുറത്തെടുത്തു പരിശോധിച്ചശേഷം കുറ്റക്കാരനെന്നുകണ്ട് ശിക്ഷവിധിക്കുവാന്‍ രാജസന്നിധിയിലെത്തിച്ചു. രാജാവ് ചോദിച്ചു. അങ്ങെന്തിനാണ് മത്സ്യങ്ങളുമായി ക്ഷേത്രത്തില്‍ പ്രവേശിച്ചത്.

അദ്ദേഹം പറഞ്ഞു: അതെന്റെ കുറ്റമല്ല. മത്സ്യങ്ങളെ ഞാനെന്റെ വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ചു വച്ചിരിക്കുകയായിരുന്നു. മറ്റുള്ളവരാണ് അത് പുറത്തുകാണിച്ചത്. ഒളിപ്പിച്ചുവെയ്ക്കുന്നത് ഒരിക്കലും കുറ്റമാകില്ല.

അത് പുറത്ത് കാണിക്കുന്നതാണ് കുറ്റം. രാജാവ് ഒന്നും മനസ്സിലാകാതെ പറഞ്ഞു. അങ്ങ് പറയുന്നത് നമുക്കു മനസ്സിലാകുന്നില്ല. ദയവായി ഒന്നു വെളിപ്പെടുത്തിത്തരുമോ?

എഴുത്തച്ഛന്‍ വീണ്ടും അതുതന്നെ പറഞ്ഞു. മറ്റുള്ളവരാണ് മത്സ്യങ്ങളെ പുറത്തു കാണിച്ചത്. അതാണ് കുറ്റം. ആമാശയത്തിനുള്ളില്‍ വിസര്‍ജ്ജ്യവസ്തുക്കള്‍ ഉള്ളപ്പോഴല്ലേ നമ്മള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത്.

ശരീരത്തിനുള്ളിലിരിക്കുമ്പോള്‍ വിസര്‍ജ്യവസ്തുക്കള്‍ മാലിന്യമല്ല. എന്നാല്‍ വിസര്‍ജ്ജിച്ചുകഴിഞ്ഞാല്‍ അവ മാലിന്യമായിത്തീരുന്നു. അതുപോലെതന്നെ ഇതും.

ഇതികര്‍ത്തവ്യതാമൂഢരായി നില്‍ക്കുന്ന വൈദികരുടെ മുഖത്തേക്കു നോക്കി രാജാവ് പീഠത്തില്‍ നിന്നും എഴുന്നേറ്റു. എഴുത്തച്ഛനെ തൊഴുതതിനുശേഷം ഒന്നും വിധിക്കാതെ അകത്തേക്ക് നടന്നുപോയി.

Ads by Google
Advertisement
സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ഓര്‍ഗനൈസിംഗ് സെക്രട്ടറി, ശാന്തിഗിരി ആശ്രമം
സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി ഓര്‍ഗനൈസിംഗ് സെക്രട്ടറി, ശാന്തിഗിരി ആശ്രമം
Friday 19 May 2017 01.44 PM
Ads by Google
Ads by Google
TRENDING NOW