Saturday, May 19, 2018 Last Updated 4 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 19 May 2017 01.41 PM

തിരുപ്പതി ദേവസ്വത്തിലും വാനാക്രൈ ആക്രമണം: 36 കമ്പ്യൂട്ടറുകള്‍ തകര്‍ത്തു

പ്രമുഖ ഐ.ടി കമ്പനിയായ ടി.സി.എസ് സഹകരണത്തോടെയാണ് ദേവസ്വത്തിലെ കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്. വാനാക്രൈയ്‌ക്കെതിരെ എല്ലാ മുന്‍കരുതലും ഇവര്‍ സ്വീകരിച്ചിരുന്നു.
WannaCry virus, Tirumala Tirupati Devasthanam

തിരുപ്പതി: തിരുമല തിരുപ്പതി ദേവസ്വത്തിലും വാനാക്രൈ റാന്‍സംവൈറസ് ആക്രമണം. ദേവസ്വത്തിലെ 2,500 കമ്പ്യുട്ടറുകളില്‍ 36 എണ്ണത്തെ ഹാക്കര്‍മാര്‍ ആക്രമിച്ചതായി പിആര്‍ഒ തലരി രവി പറഞ്ഞു.

പഴയ വേര്‍ഷന്‍ സോഫ്ടവേറുകള്‍ ഉപയോഗിച്ച കമ്പ്യൂട്ടര്‍ക്കാണ് പണി കിട്ടിയത്. ദേവസ്വത്തിലെ മറ്റ് കമ്പ്യുട്ടറുകള്‍ പുതിയ വേര്‍ഷനില്‍ ഉള്ളതാണെന്നും ഭക്തര്‍ക്ക് ഇ-സര്‍വീസ് ലഭ്യമാക്കുന്ന കമ്പ്യുട്ടറുകളിലും വൈറസ് ബാധ ഉണ്ടായിട്ടില്ലെന്ന് ദേവസ്വം ഐ.ടി വിഭാഗം അറിയിച്ചു.

പ്രമുഖ ഐ.ടി കമ്പനിയായ ടി.സി.എസ് സഹകരണത്തോടെയാണ് ദേവസ്വത്തിലെ കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിക്കുന്നത്. വാനാക്രൈയ്‌ക്കെതിരെ എല്ലാ മുന്‍കരുതലും ഇവര്‍ സ്വീകരിച്ചിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW