Friday, July 14, 2017 Last Updated 6 Min 56 Sec ago English Edition
Todays E paper
Friday 19 May 2017 01.41 PM

ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതിലില്‍ പെണ്‍കുട്ടിയുടെ മുടി കുടുങ്ങി

uploads/news/2017/05/109973/girl.jpg

അശ്രദ്ധമായി നിന്ന പെണ്‍കുട്ടിയുടെ മുടി ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതിലില്‍ കുടുങ്ങി. ട്രെയിനിന്റെ വാതില്‍ അടഞ്ഞപ്പോള്‍ പെണ്‍കുട്ടിയുടെ മുടിയും ഉള്‍പ്പെടെ അടയുകയായിരുന്നു. ഗുവാങു മെട്രോ സ്‌റ്റേഷില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. ഇറങ്ങാനുള്ള സ്‌റ്റോപ്പ് ആയപ്പോഴാണ് പെണ്‍കുട്ടി സംഭവത്തെ കുറിച്ച് അറിഞ്ഞത്. മുടി കുടുങ്ങിയ പെണ്‍കുട്ടി തുടര്‍ന്ന് പരിഭ്രമത്തിലായി.

പെണ്‍കുട്ടിയുടെ മുടി കുടുങ്ങിയ വാതില്‍ തുറക്കാതെ വരികയും ചെയ്തു. എതിര്‍ വശത്തെ വാതിലാണ് തുടര്‍ന്ന് തുറന്നത്. തുര്‍ന്ന് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. എന്നാല്‍ ട്രെയിന്‍ അവസാനം നില്‍ക്കുന്ന സ്‌റ്റോപ്പിലാണ് ഓപ്പറേറ്റര്‍ ഉള്ളതെന്നും അദ്ദേഹത്തിനു മാത്രമേ വാതില്‍ തുറക്കാന്‍ സാധിക്കുകയെന്നും അധികൃതര്‍ അറിയിച്ചു. അല്ലാത്ത പക്ഷം പെണ്‍കുട്ടിയുടെ മുടി മുറിച്ച് വാതിലില്‍ നിന്ന് മോചിപ്പിക്കാമെന്നും അധികൃതര്‍ പറഞ്ഞു. എന്നാല്‍ മുടി മുറിക്കാന്‍ പെണ്‍കുട്ടി സമ്മതിച്ചില്ല. തുടര്‍ന്ന് ആറ് സ്റ്റോപ്പുകള്‍ക്ക് ശേഷം അവസാന സ്റ്റോപ്പില്‍ ഓപ്പറേറ്റര്‍ എത്തിയാണ് പെണ്‍കുട്ടിയെ വാതിലില്‍ നിന്ന് മോചിപ്പിച്ചത്.

Ads by Google
Friday 19 May 2017 01.41 PM
YOU MAY BE INTERESTED
TRENDING NOW