Sunday, February 18, 2018 Last Updated 24 Min 44 Sec ago English Edition
Todays E paper
Ads by Google
Friday 19 May 2017 01.37 PM

കുട്ടികളെ വിറ്റ് പണം വാങ്ങുന്ന മാതാപിതാക്കള്‍ ; ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ടുമായി ബിബിസി

uploads/news/2017/05/109972/baby.jpg

അഞ്ചുവയസ്സുപോലും പ്രായമില്ലാത്ത കുട്ടികളെ വിറ്റ് പണം വാങ്ങുന്ന മാതാപിതാക്കളുടെ ഞെട്ടിപ്പിക്കുന്ന ബിബിസിയുടെ ലേഖിക ഒളിക്യാമറയില്‍ പകര്‍ത്തി ലോകത്തിന് കാട്ടി. സ്റ്റാസി ഡൂലി എന്ന അന്വേഷണാത്മക പത്രപ്രവര്‍ത്തക ' മംസ് സെല്ലിങ് ദേര്‍ കിഡ്സ് ഫോര്‍ മണി' എന്ന ഡോക്യുമെന്ററിയിലൂടെയാണ് സംഭവം പുറംലോകത്ത് എത്തിച്ചത്. ലോകത്തുള്ള ബാലപീഡകര്‍ക്ക് തത്സമയം കണ്ടാസ്വദിക്കുന്നതിന് കുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കി ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്ത് അറസ്റ്റിലായ സഹോദരിമാരെക്കുറിച്ചും ഡോക്യുമെന്ററിയില്‍ പറയുന്നു.

അമേരിക്കയില്‍നിന്നും ബ്രിട്ടനില്‍നിന്നുമടക്കം ഒട്ടേറെപ്പേര്‍ കുട്ടികളെത്തേടി ഫിലിപ്പിന്‍സീല്‍ എത്താറുണ്ടെന്ന് റിപ്പോര്‍്ടില്‍ പറയുന്നു. ഹോംലാന്‍ഡ് ഏജന്റ് മൈക്കിന്റെ സഹായത്തോടെയാണ് സ്റ്റാസി ജയിലിലെത്തി അറസ്റ്റിലായ സഹോദരിമാരെ കണ്ടത്. കുട്ടികളെ ശാരീരികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പലര്‍ക്കും വേണ്ടത്. കുട്ടികളുടെ ദേഹത്ത് തീവെക്കുന്നതുപോലുള്ള പീഡനങ്ങളാണ് ചിലര്‍ ആസ്വദിച്ചിരുന്നത്. ശരിക്കും മനോരോഗികളാണ് ഇക്കൂട്ടരെന്ന് അവരുടെ ചാറ്റുകളില്‍നിന്ന് വ്യക്തമാണെന്ന് മൈക്ക് വെളിപ്പെടുത്തുന്നു. രഹസ്യക്യാമറകളുപയോഗിച്ചാണ് സ്റ്റാസി ഇത്തരം ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

Ads by Google
Friday 19 May 2017 01.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW