Saturday, July 22, 2017 Last Updated 6 Min 54 Sec ago English Edition
Todays E paper
Friday 19 May 2017 01.33 PM

മയക്കുമരുന്നിനടിമയായ യുവാവ് കാല്‍നടയാത്രക്കാര്‍ക്കു നേരെ കാറോടിച്ചു കയറ്റി ; ഒരു മരണം

uploads/news/2017/05/109971/car.jpg

ന്യൂയോര്‍ക്ക് : മയക്കുമരുന്നിനടിമയായ യുവാവ് അമേരിക്കയിലെ ടൈംസ് സ്‌ക്വയറില്‍ കാല്‍നടയാത്രക്കാര്‍ക്കുനേരെ കാറോടിച്ചുകയറ്റി ഒരു യുവതിയെക്കൊന്നു. 22 പേര്‍ക്ക് പരിക്കേറ്റു. ന്യൂയോര്‍ക്കിലെ മിഡ്ടൗണ്‍ മാന്‍ഹട്ടണിലാണ് സംഭവം. ബ്രോണ്‍ക്സില്‍നിന്നുള്ള മുന്‍ സൈനികന്‍കൂടിയായ 26-കാരന്‍ റിച്ചാര്‍ഡ് റോജാസാണ് ആക്രമണം നടത്തിയെന്ന് പൊലീസ് പറഞ്ഞു. സൈന്യത്തില്‍നിന്ന് വിരമിച്ചയാളെങ്കിലും ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണ് റോജാസ്.

uploads/news/2017/05/109971/car1.jpg

മിഷിഗണില്‍നിന്നുള്ള അലീസ എല്‍സ്മന്‍ എന്ന യുവതിയാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു. അതിവേഗത്തില്‍ തന്റെ ഹോണ്ട സെഡാന്‍ ഓടിച്ചുവന്ന റോജാസ് അത് യാത്രക്കാര്‍ കൂടുതലുണ്ടായിരുന്ന ഭാഗത്തേയ്ക്ക് ഇടിച്ചുകയറ്റുകയായിരുന്നു. മൂന്ന് ബ്ലോക്കുകളോളം കടന്നുപോയശേഷമാണ് ഒു തൂണിലിടിച്ച് വാഹനം നിന്നത്. എല്ലാവരെയും കൊല്ലുകയായിരുന്നു തന്റെ ലക്ഷ്യമെന്ന് പറഞ്ഞ റോജാസ്, പൊലീസ് തന്നെ വെടിവെച്ചുകൊല്ലുമെന്ന് പ്രതീക്ഷിച്ചിരുന്നതായും വ്യക്തമാക്കി. കെ2 എന്നറിയപ്പെടുന്ന കൃത്രിമ മരിജുവാനയാണ് ഇയാള്‍ ഉപയോഗിച്ചിരുന്നതെന്ന് കരുതുന്നു. റോജാസിന്റെ മാനസിക നിലയ്ക്ക് കുഴപ്പമുണ്ടായിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. പരിക്കേറ്റ 22 പേരില്‍ നാലുപേരുടെ നില ഗുരുതരമാണെന്ന് പൊലീസ് വ്യക്തമാക്കി.

Ads by Google
Friday 19 May 2017 01.33 PM
YOU MAY BE INTERESTED
TRENDING NOW