Thursday, May 25, 2017 Last Updated 20 Min 52 Sec ago English Edition
Todays E paper
Friday 19 May 2017 01.29 PM

കൊച്ചി മെട്രോ ഉദ്ഘാടനം 30 ന് ; പ്രധാനമന്ത്രി എത്തിയേക്കും

uploads/news/2017/05/109970/metro.jpg

കൊച്ചി : കൊച്ചി മെട്രോയുടെ ഉദ്ഘാടനം ഈ മാസം 30ന് നടത്തുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ചടങ്ങിന് പ്രധാനമന്ത്രി എത്തുമെന്നാണ് പ്രതീക്ഷയെന്നും എന്നാല്‍, ഇതുസംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്.

മന്ത്രിസഭയുടെ ഒന്നാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ച് 30 ഉദ്ഘാടനം നടത്തണമെന്ന നിര്‍ദേശം കഴിച്ച ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഉണ്ടായിരുന്നു. ആലുവയില്‍ വച്ചാകും ഉദ്ഘാടനം നടക്കുക. ആദ്യഘട്ടത്തില്‍ ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്ററാണ് സര്‍വീസ് നടത്തുക.

പ്രധാനമന്ത്രിയുടെ സമയം ഉടന്‍ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍, എന്തെങ്കിലും സാഹചര്യത്തില്‍ അദ്ദേഹത്തിന് എത്താന്‍ കഴിഞ്ഞില്ലെങ്കില്‍ മുഖ്യമന്ത്രിയാകും കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യുക.

ആദ്യഘട്ട സര്‍വീസിന് ഒന്‍പത് ട്രെയിനുകളാണ് എത്തിയിരിക്കുന്നത്. മെട്രോ റെയില്‍ സേഫ്റ്റി കമ്മിഷണറുടെ നേതൃത്വത്തില്‍ അന്തിമ സുരക്ഷാ പരിശോധനകളെല്ലാം പൂര്‍ത്തിയായി കൊച്ചി മെട്രോ സര്‍വീസിന് സജ്ജമായിട്ടുണ്ട്.

Ads by Google
LATEST NEWS
TRENDING NOW