Friday, May 19, 2017 Last Updated 18 Min 37 Sec ago English Edition
Todays E paper
Friday 19 May 2017 12.35 PM

കാര്‍ത്തി ചിദംബരത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റും കേസെടുത്തു

ഡിയയില്‍ നിന്ന് പണം കൈപ്പറ്റിയതിന്റെ പേരിലായിരുന്നു സി.ബി.ഐ കേസ്. ഇതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് എന്‍ഫോഴ്‌സ്‌മെന്റും നടപടി തുടങ്ങിയത്. നിയമക്കുരുക്ക് മുറുകുന്നതിനിടെ ഇന്നലെ കാര്‍ത്തി ലണ്ടനിലേക്ക് പോയി. മുന്‍കൂട്ടി നിശ്ചയിച്ച യാത്രയാണെന്നാണ് കാര്‍ത്തിയും ചിദംബരവും നല്‍കുന്ന വിശദീകരണം.
Karti Chidambaram

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര ധനമന്ത്രി പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തെ കുടുക്കി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും. കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ടാണ് കാര്‍ത്തിക്കും ഐ.എന്‍.എക്‌സ് മീഡിയ ഡയറക്ടര്‍മാര്‍ക്കെതിരെയും എന്‍ഫോഴ്‌സ്‌മെന്റ് കേസെടുത്തിരിക്കുന്നത്.

ഐ.എന്‍.എക്‌സ് മീഡിയയ്ക്ക് നല്‍കിയ വഴിവിട്ട സഹായത്തിന്റെ പേരില്‍ കാര്‍ത്തിക്കെതിരെയും മീഡിയ ഡയറക്ടര്‍മാരായ ഇന്ദ്രാണി, പീറ്റര്‍ മുഖര്‍ജി എന്നിവര്‍ക്കെതിരെയും സി.ബി.ഐയും കേസെടുത്തിരുന്നു.

മീഡിയയില്‍ നിന്ന് പണം കൈപ്പറ്റിയതിന്റെ പേരിലായിരുന്നു സി.ബി.ഐ കേസ്. ഇതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് എന്‍ഫോഴ്‌സ്‌മെന്റും നടപടി തുടങ്ങിയത്. നിയമക്കുരുക്ക് മുറുകുന്നതിനിടെ ഇന്നലെ കാര്‍ത്തി ലണ്ടനിലേക്ക് പോയി. മുന്‍കൂട്ടി നിശ്ചയിച്ച യാത്രയാണെന്നാണ് കാര്‍ത്തിയും ചിദംബരവും നല്‍കുന്ന വിശദീകരണം.

Ads by Google
LATEST NEWS
TRENDING NOW