Sunday, February 18, 2018 Last Updated 14 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 19 May 2017 12.12 PM

അരുന്ധതി റോയിയുടെ നോവല്‍ 'ദി മിനിസ്റ്ററി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസി'ന്റെ ആദ്യ പ്രതി പുറത്ത്

uploads/news/2017/05/109958/arundathi-roy.jpg
കടപ്പാട്: ഫേസ്ബുക്ക്

ന്യൂഡല്‍ഹി: അരുന്ധതി റോയിയുടെ രണ്ടാമത്തെ നോവല്‍ 'ദി മിനിസ്റ്ററി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനസി'ന്റെ ആദ്യ പ്രതി എഴുത്തുകാരിക്ക് കൈമാറി. 'പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ്' എഡിറ്റര്‍ ഇന്‍ ചീഫ് മേരു ഗോഖലെയാണ് ഈ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. അരുന്ധതി റോയി പുസ്തകത്തിന്റെ പ്രതിയുമായി നില്‍ക്കുന്ന ചിത്രത്തോടെയാണ് പോസ്റ്റ്. 'ദി ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്‌സ്' എന്ന ഒരേയൊരു നോവലിലൂടെ തന്നെ അരുന്ധതി റോയി എന്ന എഴുത്തുകാരി ലോകശ്രദ്ധ നേടിയിരുന്നു.

ആദ്യ നോവലിറങ്ങി ഇരുപതു വര്‍ഷങ്ങള്‍ക്കിപ്പുറമാണ് അരുന്ധതി രണ്ടാമത്തെ നോവല്‍ പുറത്തിറങ്ങുന്നത്. രണ്ടുപതിറ്റാണ്ടുകളോളം നീണ്ട ഇടവേളയ്ക്കു ശേഷം രണ്ടാം നോവല്‍ വരുമ്പോള്‍ ആദ്യ നോവല്‍ പൂര്‍ത്തിയാക്കാന്‍ നാലു വര്‍ഷമാണ് അരുന്ധതി റോയി എടുത്തത്. ഇരുപതുവര്‍ഷത്തെ അനുഭവങ്ങള്‍ എങ്ങനെയാണ് എഴുത്തുകാരിയില്‍ പ്രതിഫലിക്കുന്നത് എന്നതാണ് ഏറെപേരും ഉറ്റുനോക്കുന്നത്.

യു.കെയിലെ ഹാമിഷ് ഹാമില്‍റ്റന്‍, പെന്‍ഗ്വിന്‍ആദ്യ നോവല്‍ നേടിയ വിജയത്തിന് ശേഷം അരുന്ധതി ഫിക്ഷന്‍ എഴുത്തില്‍ നിന്നും മാറി നോണ്‍ ഫിക്ഷന്‍ എഴുത്തിലാണ് കൂടുതലും ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രത്യേകിച്ചും ആക്ടിവിസത്തിന്റെ മേഖലയിലായിരുന്നു അരുന്ധതിയുടെ ശ്രദ്ധ കൂടുതലും പതിച്ചത്.

മാവോയിസ്റ്റ്, അംബേദ്കര്‍, കശ്മീര്‍, വടക്കു, കിഴക്കന്‍ സംസ്ഥാനങ്ങള്‍, ഭീകരവാദം, മുതലാളിത്തം, പരിസ്ഥിതി, ദലിത് എന്നീ വിഷയങ്ങള്‍ കേന്ദ്രീകരിച്ച് ലേഖനങ്ങളായിരുന്നു ഏറെയും എഴുതിയത്. നവയാന പുനഃ പ്രസീദ്ധീകരിച്ച അംബേദ്കറിന്റെ ജാതി നിര്‍മൂലനം എന്ന പുസ്തകത്തിന് അരുന്ധതി എഴുതിയ ആമുഖം ഏറെ ശ്രദ്ധേയമായിരുന്നു. ഗാന്ധിയും അംബേദ്കറും തമ്മിലുളള ആശയഭിന്നതയിലേയ്ക്കും അതിന്റെ രാഷ്ര്ടീയപ്രയോഗവും ഒക്കെ ചര്‍ച്ച ചെയ്യുന്നുണ്ട്.

ഇന്ത്യ എന്നീ നോവല്‍ സാഹിത്യ ശാഖയെ ഭാഷയുടെയും ആഖ്യാനത്തിന്റെയും തലത്തില്‍ പുതുക്കിപ്പണിയുന്ന കൃതിയായിരിക്കും ദി മിനിസ്ട്രി ഓഫ് അറ്റ്‌മോസ്റ്റ് ഹാപ്പിനെസ്സ് എന്ന് പ്രസാധകര്‍ നേരത്തെ അവരുടെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. അടുത്ത കാലത്ത് വായിച്ച ഏറ്റവും മികച്ച പുസ്തകമാണ് അരുന്ധതിയുടെ രണ്ടാമത്തെ നോവലെന്നും പ്രസാധകര്‍ അഭിപ്രായപ്പെട്ടിരുന്നു..കഴിഞ്ഞ വര്‍ഷം ഒക്ടാബറിലാണ് പ്രസാധകര്‍ ഇക്കാര്യം വ്യക്തമാക്കി വാര്‍ത്താ കുറിപ്പ് ഇറക്കിയത്. ജൂണില്‍ പുസ്തകം പ്രസിദ്ധീകരിക്കുമെന്ന് അന്ന് തന്നെ അവര്‍ പ്രഖ്യാപിച്ചിരുന്നു.

Ads by Google
Ads by Google
TRENDING NOW