Tuesday, July 25, 2017 Last Updated 28 Min 41 Sec ago English Edition
Todays E paper
Friday 19 May 2017 11.49 AM

ഇന്ത്യാ പാകിസ്താന്‍ ബന്ധം വഷളാക്കിയ കുല്‍ഭൂഷന്‍ യാദവ് ആരാണ്?

uploads/news/2017/05/109955/kulbhushan-yadav.jpg

ന്യുഡല്‍ഹി: ഇന്ത്യാ പാകിസ്താന്‍ ബന്ധം വഷളാക്കുന്ന ഏറ്റവും പുതിയ സംഭവമായി മാറിയിട്ടുള്ളതും ലോകം ശ്രദ്ധിക്കുന്നതുമായ കുല്‍ഭൂഷണ്‍ യാദവിന്റെ വധശിക്ഷയുമായി ബന്ധപ്പെട്ട വിഷയത്തില്‍ വധശിക്ഷയ്ക്ക് അന്താരാഷ്ട്ര കോടതി സ്‌റ്റേ നല്‍കിയിട്ടുണ്ടെങ്കിലും ആശങ്ക പൂര്‍ണ്ണമായും ഒഴിവായിട്ടില്ല.

വിധി തങ്ങള്‍ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയ പാകിസ്താന്‍ ദേശസുരക്ഷയെ ബാധിക്കുന്ന പ്രശ്‌നമായതിനാല്‍ അംഗീകരിക്കില്ലെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. വിചാരണയ്ക്കിടയില്‍ തന്നെ ഇതിനകം ശിക്ഷ നടപ്പായിരിക്കുമോ എന്ന ആശങ്ക ഇന്ത്യ പ്രകടമാക്കുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര വിഷയമായതോടെ കുല്‍ഭൂഷന്‍ ആരാണെന്ന് അറിയാനുള്ള ആകാംഷയിലാണ് ലോകവും.

മുംബൈയിലെ പോലീസ് അസിസ്റ്ററ്റ് കമ്മീഷണറായിരുന്ന സുധീര്‍ യാദവിന്റെ മകനാണ് 1968 ല്‍ ജനിച്ച കുല്‍ഭൂഷണ്‍ യാദവ്. 2002 ല്‍ ബോളിവുഡ്താരം സല്‍മാന്‍ ഖാനെതിരേയുള്ള ഹിറ്റ് ആന്റ് റണ്‍കേസ് നടക്കുമ്പോള്‍ ബാന്ദ്രാ പോലീസ് സ്‌റ്റേഷന്റെ ചുമതലക്കാരന്‍ കുല്‍ഭൂഷന്റെ അമ്മാവനായ സുഭാഷ് യാദവായിരുന്നു. ബിസിനസ് നടത്തുന്നതിനായി നേവിയില്‍ നിന്നും നിര്‍ബ്ബന്ധിത വിരമിക്കല്‍ വാങ്ങുകയായിരുന്നു.

പാസ്‌പോര്‍ട്ട് പ്രകാരം 1968 ല്‍ ജനിക്കുകയും 1987 ല്‍ നാവിക സേനയില്‍ ചേര്‍ന്നതായും പറയുന്നു. അധികം ഇടപഴകാത്ത വ്യക്തിത്വം എന്നാണ് കുല്‍ഭുഷണെക്കുറിച്ച് ബാച്ച്‌മേറ്റുകളുടെയും ഓര്‍മ്മ. ദീര്‍ഘകാലമായി പലര്‍ക്കും ഇയാളെക്കുറിച്ചോ ഇയാള്‍ ഇറാനിലായിരുന്നെന്നോ പോലും ഒരു വിവരവുമില്ല. ബിസിനസ് ആവശ്യത്തിന് വേണ്ടി കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ നാവികസേനയില്‍ നിന്നും പിരിഞ്ഞ കുല്‍ഭൂഷണ്‍ ഹുസൈന്‍ മുബാറക് പട്ടേല്‍ എന്ന പേരില്‍ 2003 ല്‍ പൂനെയില്‍ നിന്നുമായിരുന്നു പാസ്‌പോര്‍ട്ട് എടുത്തത്.

അതേസമയം പാസ്‌പോര്‍ട്ടിലെ വിലാസം പോലൂം പൂര്‍ണ്ണമല്ല. അതേസമയം ചബാഹറില്‍ നിന്നുള്ളവിവരം അനുസരിച്ച് യാദവ് കുടുംബമായി അവിടെ താമസിച്ചിരുന്നതായി ഇറാന്‍ അധികൃതര്‍ പറയുന്നുണ്ട്. എന്നാല്‍ ഇതിനോട് യാദവിന്റെ കുടുംബം പ്രതികരിച്ചിട്ടില്ല.

എന്നാല്‍ 10 വര്‍ഷം മുമ്പേ ഇറാനിലെ ചാബഹാര്‍ കേന്ദ്രകീരിച്ച് ചെറിയ ബിസിനസ് തുടങ്ങിയിരുന്നു എന്നും ചാബഹാറില്‍ നിന്നാണ് പാകിസ്താനിലേക്ക് കടക്കാന്‍ ശ്രമിച്ചതെന്ന കാര്യം കുല്‍ഭൂഷന്റെ കുറ്റസമ്മതം എന്ന പേരില്‍ പാകിസ്താന്‍ പുറത്തു വിട്ട വീഡിയോയില്‍ പറയുന്നുണ്ട്. താന്‍ റോയുടെ ചാരനാണെന്നും 2013 മുതലാണ് റോയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതെന്നും റോയുടെ നിര്‍ദേശപ്രകാരം കറാച്ചിയിലും ബലൂചിസ്താനിലും അട്ടിമറി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ടെന്നും കുല്‍ഭൂഷണ്‍ പറയുന്നു.

അതേസമയം ഏപ്രില്‍ 10 ന് പാക് വിചാരണകോടതി വധശിക്ഷയ്ക്ക് വിധിച്ച കുല്‍ഭൂഷണ്‍ യാദവ് ഇസ്‌ളാമതം സ്വീകരിച്ച് ആക്രി കച്ചവക്കാരനായി ഗദനി എന്ന താമസ സ്ഥലത്ത് താമസിച്ചു വരികയായിരുന്നു എന്നാണ് പാക് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇറാനില്‍ നിന്നും പാകിസ്താന്‍ അതിര്‍ത്തി വഴി ബലൂചില്‍ പ്രവേശിച്ചെന്നും പാകിതാന്‍ ആരോപിച്ചു.

2016 മാര്‍ച്ച് 3 മുതലാണ് കേസിലേക്ക് നയിച്ച സംഭവങ്ങളുടെ തുടക്കം. ഇറാനില്‍ നിന്നും പാകിസ്താനിലേക്ക് കടക്കാന്‍ ശ്രമിക്കവേ പാക് അതിര്‍ത്തിയായ ചമനില്‍ വെച്ച് കുല്‍ഭൂഷന്‍ പിടിയലാകുകയായിരുന്നെന്ന് പാകിസ്താന്‍ പറയുന്നു. എന്നാല്‍ ഈ മുന്‍ നാവിക ഉദ്യോഗസ്ഥനെ ഇറാനില്‍ ബിസിനസ് നടത്തി വരവേ പാകിസ്താന്‍ തട്ടിക്കൊണ്ടു പോകുകയായിരുന്നെന്നാണ് ഇന്ത്യ പറയുന്നത്.

കൂടുതല്‍ ലാഭം തേടി പാകിസ്താനില്‍ എത്തിയ ഇയാളുടെ ഒറിജിനല്‍ പാസ്‌പോര്‍ട്ട് പാകിസ്താന്‍ പിടിച്ചെടുത്തിരിക്കാമെന്നും പറയുന്നു. കുല്‍ഭൂഷന്‍ വിഷയത്തില്‍ പാകിസ്താന്റെ അയല്‍ക്കാരായ ഇറാന്‍ നടത്തിയ അന്വേഷണത്തിലും ഇന്ത്യയോട് സമാനതയുള്ള റിപ്പോര്‍ട്ടാണ് പുറത്തുവിട്ടത്. കുല്‍ഭൂഷന്‍ വിഷയത്തില്‍ കാര്യങ്ങള്‍ മനസ്സിലാക്കുന്നതിന് ഇന്ത്യ പലതവണ പാകിസ്താനെ സമീപിച്ചെങ്കിലും വിവരം നല്‍കാന്‍ പാകിസ്താന്‍ തയ്യാറായിരുന്നില്ല. തുടര്‍ന്നായിരുന്നു കുല്‍ഭൂഷന്‍ യാദവിന്റെ വധശിക്ഷയ്‌ക്കെതിരേ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കാന്‍ ഇന്ത്യ തീരുമാനം എടുത്തത്.

Ads by Google
TRENDING NOW