പ്രണവ് മോഹന്‍ലാലിന്റെ സിനിമയ്ക്കായുള്ള ആരാധകരുടെ കാത്തിരിപ്പ് തുടരുകയാണ്. എന്നാല്‍ ഇതിനിടെ ചിത്രത്തിന്റെ പേരില്‍ തട്ടിപ്പിനായി ഒരു സംഘം ഇറങ്ങിയിട്ടുള്ളതായി റിപ്പോര്‍ട്ടുകള്‍. പ്രണവ്-ജിത്തു സിനിമയിലേയ്ക്ക് എന്ന പേരില്‍ പെണ്‍കുട്ടികളെയുള്‍പ്പെടെ ആവശ്യപ്പെട്ടു കൊണ്ടുള്ള കാസ്റ്റിങ് കോള്‍ ആണ് പ്രചരിക്കുന്നത്. എന്നാല്‍ ഇത് വ്യാജമാണെന്ന് അറിയിച്ച് സംവിധായകന് ജിത്തു ജോസഫ് തന്നെ രംഗത്തെത്തി.
ഞാന്‍ സംവിധാനം ചെയ്യുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിലേയ്ക്ക് അഭിനേതാക്കളെ ക്ഷണിച്ചുകൊണ്ടുള്ള കാസ്റ്റിങ് കോള്‍ പ്രചരിക്കുന്നതായി അറിഞ്ഞു. കാസ്റ്റിങിന്റെ പേരില്‍ കാശ് ആവശ്യപ്പെടുന്നതായും അറിയാന്‍ സാധിച്ചു. ഇത് തികച്ചും വ്യാജമാണ്. ചിത്രത്തിന്റെ സ്ക്രിപ്റ്റ് വര്‍ക്ക് നടക്കുകയാണ്. കാസ്റ്റിങ് കോള്‍ ആയി യാതൊരു അറിയിപ്പും ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. അറിയിപ്പുകള് എല്ലാം എന്റെ ഒഫിഷ്യല്‍ പേജിലൂടെ പുറത്തു വിടുന്നതായിരിക്കും. ആരും കബളിപ്പിക്കപ്പെടാതിരിക്കുക. ഇത്തരം സംഭവം ശ്രദ്ധയില്‍പ്പെടുന്നവര്‍ അറിയിക്കുകയും ചെയ്യുക എന്ന് ജിത്തു ജോസഫ് പറഞ്ഞു.
ഊഴത്തിന് ശേഷം ജിത്തു ഒരുക്കുന്ന പ്രണവ് ചിത്രം ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മ്മിക്കുന്നത്.