Monday, September 25, 2017 Last Updated 0 Min 45 Sec ago English Edition
Todays E paper
Ads by Google
എം.ആര്‍ കൃഷ്ണന്‍
Friday 19 May 2017 09.45 AM

സി.പി.ഐയുടേത് അവസരവാദ നിലപാടെന്ന് വിമര്‍ശനം; മുന്നണിയില്‍ സ്ഥാനം നിലനിര്‍ത്താനുള്ള തന്ത്രം

LDF, CPI

തിരുവനന്തപുരം: സി.പി.ഐയുടേത് കപട ആദര്‍ശമന്നെ് ഇടതുമുന്നണിയിലുള്‍പ്പെടെ വിമര്‍ശനം. ആര്‍. ബാലകൃഷ്ണപിള്ളയെ മുന്നോക്ക സമുദായ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായി നിയമിക്കാനുള്ള തീരുമാനത്തെ അനുകൂലിച്ച സി.പി.ഐയുടേത് അഴിമതി വിരുദ്ധ നിലപാടല്ലെന്ന് പൊതു അഭിപ്രായം ഉയരുന്നു. അഴിമതിക്കാരെ സോപ്പുതേയ്പ്പിക്കേണ്ടതിന്റെയും എണ്ണയിടിയിക്കേണ്ടതിന്റെയും ആവശ്യം തങ്ങള്‍ക്കില്ലെന്ന് പ്രഖ്യാപിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഇക്കാര്യത്തിലുള്ള മലക്കം മറിച്ചില്‍ ബാലകൃഷ്ണപിളളയുടെ പാര്‍ട്ടി മുന്നണിയില്‍ തങ്ങള്‍ക്ക് ഭീഷണിയല്ലാത്തതുകൊണ്ടാണെന്ന് ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ക്കിടയില്‍ തന്നെ അഭിപ്രായമുണ്ട്.

നേരത്തെ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്നും പുറത്താക്കാന്‍ കോട്ടയം ജില്ലാപഞ്ചായത്തില്‍ കേരള കോണ്‍ഗ്രസു(എം)മായി സി.പി.എം. സ്വീകരിച്ച അടവുനയത്തിനെതിരെ സി.പി.ഐ രംഗത്തുവന്നത് സ്വാര്‍ത്ഥതകൊണ്ടുമാത്രമാണെന്ന് ഇതോടെ വ്യക്തമായി. കേരള കോണ്‍ഗ്രസ്(എം) മാത്രമല്ല, തങ്ങളുടെ അപ്രമാദിത്വത്തിന് മുന്നണിയില്‍ ഭീഷണിയാകുമെന്നുള്ള കക്ഷികളെയൊന്നും കൊണ്ടുവരാന്‍ സി.പി.ഐ ഒരിക്കലും അനുവദിക്കില്ലെന്നതിന്റെ തെളിവാണ് ഇതെന്നും അവര്‍ പറയുന്നു.

മാണി കോണ്‍ഗ്രസ് ഇടതുമുന്നണിയില്‍ എത്തിയാല്‍ സി.പി.എമ്മിന്റെ കൂടി പിന്തുണയേടെ വേണമെങ്കില്‍ രണ്ടു മുതല്‍ നാലു ജില്ലകളില്‍ വരെ അവര്‍ക്ക് മികച്ച പ്രകടനംകാഴ്ചവയ്ക്കാന്‍ കഴിയും. അങ്ങനെ വന്നാല്‍ അത് തങ്ങള്‍ക്ക് ഭീഷണിയാകുമെന്ന വിലയിരുത്തലാണ് സി.പി.ഐക്കുള്ളത്. അല്ലെങ്കില്‍ ഇത്തരമൊരു അടവുനയത്തിനെതിരെ ശക്തമായി സി.പി.ഐ രംഗത്തുവരേണ്ടകാര്യമുണ്ടായിരുന്നില്ല. അഴിമതിയുടെ പേരുപറഞ്ഞ് മാണിയെ പുറത്തുനിര്‍ത്താന്‍ ശ്രമിക്കുന്നവര്‍, അഴിമതിയുടെ പേരില്‍ കോടതി ശിക്ഷിച്ച ഏക നേതാവിനെ സ്വീകരിക്കുന്നതില്‍ എന്ത് ന്യായമാണെന്നാണ് ചോദ്യം. ഇത് ഇരട്ടത്താപ്പാണ്.

ഇത്തരം ഇരട്ടത്താപ്പുകള്‍ മുമ്പും സി.പി.ഐ സ്വീകരിച്ചിട്ടുണ്ട്. യു.ഡി.എഫിനെ തകര്‍ത്ത് ഇടതുമുന്നണിക്ക് സ്ഥായിയായി അധികാരം ഉറപ്പിക്കാനുള്ള അവസരമായിരുന്നു കെ. കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട് പുറത്തുവന്നപ്പോഴുണ്ടായത്. അന്ന് ഇടതുമുന്നണിയുമായി സഖ്യമുണ്ടാക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. അന്നും അതിനെ ശക്തമായി എതിര്‍ത്തത് സി.പി.ഐയാണ്. കരുണാകരന്റെ പാര്‍ട്ടി ഇടതുമുന്നണിയില്‍ എത്തിയിരുന്നെങ്കില്‍ അത് മുന്നണിയില്‍ സി.പി.ഐക്കാള്‍ വലിയ കക്ഷിയായി മാറുമായിരുന്നുവെന്ന ആശങ്കയാണ് അവരെ അതിന് പ്രേരിപ്പിച്ചത്. ഇതേ നിലപാട് തന്നെയാണ് മുസ്ലീംലീഗിനോടും സി.പി.ഐ സ്വീകരിക്കുന്നത്.

ഓരോകാലത്തും സി.പി.ഐ മുന്നണിക്കുള്ളില്‍ നിന്നുകൊണ്ട് ഇത്തരത്തില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ അവസരവാദപരമാണെന്ന് ഇടതുമുന്നണിയിലുള്‍പ്പെടെയുള്ള കക്ഷികള്‍ ചൂണ്ടിക്കാട്ടുന്നു. എന്നിട്ടാണ് സി.പി.ഐ പുറത്തിറങ്ങി മുന്നണിയിലെ മറ്റ് കക്ഷികളെ കുറ്റം പറയുന്നത്. മാണിയുമായിബന്ധപ്പെട്ട വിഷയത്തില്‍ സി.പി.എമ്മിനെ പിന്താങ്ങിയ മുന്നണയിലെ മറ്റ് കക്ഷികളെയെല്ലാം സി.പി.ഐ സംസ്ഥാന സെക്രട്ടറി പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ആരാണ് അവസരവാദപരമായ നിലപാട് സ്വീകരിക്കുന്നതെന്ന് വ്യക്തമായെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Ads by Google
Advertisement
എം.ആര്‍ കൃഷ്ണന്‍
Friday 19 May 2017 09.45 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW