Friday, May 19, 2017 Last Updated 14 Min 34 Sec ago English Edition
Todays E paper
Friday 19 May 2017 09.18 AM

പ്രണവ് മോഹന്‍ലാലിനൊപ്പം താരപുത്രിയും; സെല്‍ഫി വൈറല്‍

uploads/news/2017/05/109920/prana.jpg

മാധ്യമങ്ങള്‍ക്കും ക്യാമറകള്‍ക്കും പിടുത്തം കൊടുക്കാതെ മുങ്ങി നടക്കാന്‍ വിദഗ്ദനാണ് താരപുത്രന്‍ പ്രണവ് മോഹന്‍ലാല്‍. സിനിമയിലേയ്ക്ക് വരാന്‍ നിരവധി അവസരങ്ങള്‍ ഉണ്ടായിട്ടും സഹ സംവിധായകനായാണ് പ്രണവ് ചുവടു വെച്ചത്. നായകനായുള്ള ആദ്യ സിനിമ പ്രഖ്യാപിച്ചെങ്കിലും മാധ്യമങ്ങള്‍ക്ക് ഇപ്പോഴും പ്രണവിനെ കിട്ടിയിട്ടില്ല. എന്നാല്‍ ഇപ്പോള്‍ താരത്തിന്റെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

uploads/news/2017/05/109920/prana1.jpg

പ്രണവും ഒരു സുന്ദരിക്കുട്ടിയുമൊത്തുള്ള സെല്‍ഫി എന്ന നിലയ്ക്കാണ് സോഷ്യല്‍ മീഡിയയില്‍ ചിത്രം പ്രചരിച്ചത്. എന്നാല്‍ താരപുത്രനൊപ്പമുള്ളത് ഒരു താരപുത്രിയാണ്. മറ്റാരുമല്ലാ പ്രണവിന്റെ ബാല്യകാല സുഹൃത്തും, ലിസി-പ്രിയദര്‍ശന്‍ ദമ്പതികളുടെ മകളുമായ കല്ല്യാണി. സ്വകാര്യ ചടങ്ങിനിടെയെടുത്ത സെല്‍ഫിയാണിത്. എന്തായാലും സംഭവം ഹിറ്റായി. പ്രിയദര്‍ശന്റെ മക്കള്‍ കല്ല്യാണിയും, സിദ്ധാര്‍ത്ഥും മോഹന്‍ലാലിന്റെ മക്കള്‍ പ്രണവും വിസ്മയയും ചെറുപ്പം മുതല്‍ വളരെ അടുത്ത സുഹൃത്തുക്കളാണ്.

Ads by Google
Friday 19 May 2017 09.18 AM
YOU MAY BE INTERESTED
TRENDING NOW