Sunday, May 27, 2018 Last Updated 24 Min 8 Sec ago English Edition
Todays E paper
Ads by Google
Friday 19 May 2017 08.46 AM

വ്യാജ വാര്‍ത്തയ്‌ക്കെതിരെ മഞ്ജു വാര്യര്‍ പോലീസില്‍ പരാതി നല്‍കി

uploads/news/2017/05/109918/manju.jpg

തിരുവനന്തപുരം: തനിക്കെതിരെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നെന്നാരോപിച്ച് നടി മഞ്ജുവാര്യര്‍ പൊലീല്‍ പരാതിനല്‍കി. വ്യാഴാഴ്ച കന്റോണ്‍മന്റെ് എസ്.ഐ ഷാഫിക്കാണ് നടി നേരിട്ട് പരാതിനല്‍കിയത്. ബുധനാഴ്ച തിരുവനന്തപുരത്ത് ഷൂട്ടിങ്ങിനിടയില്‍ തന്നെ ഒരുസംഘമാളുകള്‍ തടഞ്ഞുവെച്ച് ഭീഷണിപ്പെടുത്തിയെന്നും പ്രമുഖനടന്റെ നേതൃത്വത്തിലുള്ള ഫാന്‍സുകാരാണ് ഇതിന് പിന്നിലെന്നുമാണ് വാര്‍ത്തകള്‍.

ഇവ വ്യാജമാണെന്നും തന്നെയാരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും താരം പറയുന്നു. വാര്‍ത്തക്ക് പിന്നില്‍ മറ്റ് പലലക്ഷ്യങ്ങളുണ്ടെന്നും അവ അന്വേഷിച്ച് കണ്ടെത്തണമെന്നുമാണ് മഞ്ജുവാര്യര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ വാര്‍ത്ത പ്രചരിപ്പിച്ചെന്ന് സംശയിക്കുന്ന ചെങ്കല്‍ചൂള സ്വദേശിയായ ശരത് എന്ന യുവാവിനെ പൊലീസ് വ്യാഴാഴ്ച ചോദ്യംചെയ്തു.

സംഭവത്തെക്കുറിച്ച് തനിക്കറിയില്ലെന്നും വാര്‍ത്ത നല്‍കിയത് താനല്ലെന്നുമാണ് ഇയാള്‍ പൊലീസിന് നല്‍കിയിരിക്കുന്ന മൊഴി. വാട്‌സ്ആപ് വഴി പ്രചരിച്ച വാര്‍ത്ത മറ്റ് ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്യുകയായിരുന്നെന്നും ഇയാള്‍ പറയുന്നു. അതേസമയം സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിച്ചുവരികയാണെന്ന് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.

Ads by Google
Friday 19 May 2017 08.46 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW