Saturday, January 20, 2018 Last Updated 5 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 19 May 2017 12.52 AM

ഇറാനില്‍ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌ ഇന്ന്‌

uploads/news/2017/05/109801/4.jpg

ലണ്ടന്‍: ഇറാനില്‍ ഇന്നു പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ്‌. എന്നാല്‍ നിലവിലെ പ്രസിഡന്റ്‌ ഹസാന്‍ റൂഹാനിക്ക്‌ ഇബ്രാഹിം റെയ്‌സി എന്ന പുരോഹിതന്‍ വെല്ലുവിളി ഉയര്‍ത്തുമെന്നാണു കണക്കുകൂട്ടല്‍. പാശ്‌ചാത്യരാജ്യങ്ങളുടെ കടുത്ത വിമര്‍ശനകനായ 56 വയസുകാരനായ റെയ്‌സി അപ്രതീക്ഷിതമായാണ്‌ പ്രായോഗികവാദിയായ റൂഹാനിക്ക്‌ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നത്‌.
പ്രസിഡന്റ്‌ പദവിക്കപ്പുറം ഇറാന്റെ പരമോന്നത നേതാവ്‌ ഖമനേയിയുടെ പിന്‍ഗാമിയാകാന്‍ വരെ സാധ്യതയുള്ളയാളായാണ്‌ ഇറാനിയന്‍ മാധ്യമങ്ങള്‍ റെയ്‌സിയെ ചൂണ്ടിക്കാട്ടുന്നത്‌. തെരഞ്ഞെടുക്കപ്പെട്ടാല്‍ ആദ്യ തവണ തന്നെ 60 ലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിക്കുമെന്നും ദരിദ്രര്‍ക്കുള്ള സാമ്പത്തികസഹായം മൂന്നിരട്ടിയാക്കുമെന്നും റെയ്‌സി വാഗ്‌ദാനം ചെയ്യുന്നു.

Ads by Google
Friday 19 May 2017 12.52 AM
YOU MAY BE INTERESTED
TRENDING NOW