Sunday, October 22, 2017 Last Updated 4 Min 54 Sec ago English Edition
Todays E paper
Ads by Google
Friday 19 May 2017 12.52 AM

ചാരവൃത്തി: പാക്‌ നയതന്ത്ര ഉദ്യോഗസ്‌ഥര്‍ അഫ്‌ഗാനില്‍ പിടിയിലായി

uploads/news/2017/05/109800/3.jpg

കാബൂള്‍: ചാരവൃത്തി നടത്തിയതായി ആരോപിച്ച്‌ പാകിസ്‌താന്റെ രണ്ട്‌ നയതന്ത്ര ഉദ്യോഗസ്‌ഥരെ അഫ്‌ഗാനിസ്‌ഥാന്‍ പിടികൂടി.
കാബൂളിലെ ഒരു ചന്തയില്‍ നിന്നാണ്‌ ഇവരെ നാഷണല്‍ ഡയറക്‌ടറേറ്റ്‌ ഓഫ്‌ സെക്യൂരിറ്റി (എന്‍.ഡി.എസ്‌.) പിടികൂടിയത്‌. ഇവരെ മണിക്കൂറുകളോളം ചോദ്യം ചെയ്‌ത ശേഷം രഹസ്യ കേന്ദ്രത്തിലേക്കു മാറ്റിയെന്നാണു സൂചന. അഫ്‌ഗാന്‍ തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്‌ഥരെ അറസ്‌റ്റ്‌ ചെയ്‌തതിലൂടെ ജനീവ കരാര്‍ ലംഘിച്ചതായി പാകിസ്‌താന്‍ ആരോപിച്ചു. ഇവര്‍ക്കു നയതന്ത്ര പരിരക്ഷ നല്‍കണമെന്നും പാക്‌ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇസ്ലാമാബാദിലെ അഫ്‌ഗാന്‍ ഡെപ്യൂട്ടി മിഷനെ പാക്‌ സര്‍ക്കാര്‍ വിളിച്ചു വരുത്തി പ്രതിഷേധം രേഖപ്പെടുത്തി. നയതന്ത്ര ഉദ്യോഗസ്‌ഥരെ വിട്ടയച്ചെന്നും ഇപ്പോഴും തടവിലാണെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്‌. അഫ്‌ഗാന്‍ സര്‍ക്കാരോ കാബൂളിലെ ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥരോ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

Ads by Google
Advertisement
Friday 19 May 2017 12.52 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW