Monday, June 25, 2018 Last Updated 15 Min 12 Sec ago English Edition
Todays E paper
Ads by Google
Friday 19 May 2017 12.52 AM

റഷ്യയുമായി ഗൂഢാലോചനയില്ലെന്ന്‌ അന്വേഷണം തെളിയിക്കും: ട്രംപ്‌

uploads/news/2017/05/109799/1.jpg

വാഷിങ്‌ടണ്‍: യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപിന്റെ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തില്‍ റഷ്യന്‍ സ്വാധീനമുണ്ടായെന്ന ആരോപണം അന്വേഷിക്കാന്‍ സ്‌പെഷല്‍ കോണ്‍സല്‍.
ഫെഡറല്‍ ബ്യൂറോ ഓഫ്‌ ഇന്‍വെസ്‌റ്റിഗേഷന്‍ മുന്‍ ഡയറ്‌കടര്‍ റോബര്‍ട്ട്‌ മൂള്ളറാണ്‌ സ്‌പെഷല്‍ കോണ്‍സല്‍. തെരഞ്ഞെടുപ്പ്‌ വേളയില്‍ റഷ്യയുമായി ചേര്‍ന്നു ഗൂഢാലോചയൊന്നും നടത്തിയിട്ടില്ലെന്നും സ്‌പെഷല്‍ കോണ്‍സലിന്റെ അന്വേഷണം ഇക്കാര്യം സ്‌ഥിരീകരിക്കുമെന്നും ട്രംപ്‌ പറഞ്ഞു. മുള്ളറെ സ്‌പെഷല്‍ കോണ്‍സലായി നിയമിച്ച പശ്‌ചാത്തലത്തിലാണ്‌ ട്രംപിന്റെ പ്രതികരണം. എന്റെ തെരഞ്ഞെടുപ്പ്‌ പര്യടനത്തില്‍ വിദേശരാജ്യത്തിന്റെ ഇടപെടലില്ല. മികച്ച അന്വേഷണം ഇതു തെളിയിക്കും. വിവാദം എത്രയും പെട്ടെന്ന്‌ അവസാനിക്കണമെന്നാണ്‌ ആഗ്രഹം- ട്രംപിന്റെ വാക്കുകള്‍ ഇങ്ങനെ.
പൊതുജന താല്‍പര്യം മുന്‍നിര്‍ത്തിയാണ്‌ ആക്‌ടിങ്‌ അറ്റോര്‍ണി ജനറലെന്ന നിലയ്‌ക്ക്‌ സ്‌പെഷല്‍ കോണ്‍സലിനെ അന്വേഷണത്തിനു നിയോഗിച്ചതെന്ന്‌ ഡെപ്യൂട്ടി അറ്റോര്‍ണി ജനറല്‍ റോഡ്‌ ജെ. റോസെന്‍സ്‌റ്റെയിന്‍ പറഞ്ഞു. തെറ്റായ ഇടപെടല്‍ നടന്നെന്നു താന്‍ കരുതുന്നതായി അതിന്‌ അര്‍ഥമില്ലെന്നും അദ്ദേഹം വിശദീകരിച്ചു. സ്വതന്ത്രവും കാര്യക്ഷമവുമായ അന്വേഷണം ഉറപ്പുവരുത്തുന്നതിനാണ്‌ പ്രഥമ പരിഗണനയെന്നു ഹൗസ്‌ സ്‌പീക്കര്‍ പോള്‍ റയാനും വ്യക്‌തമാക്കി.

Ads by Google
Friday 19 May 2017 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW