Wednesday, November 22, 2017 Last Updated 0 Min 42 Sec ago English Edition
Todays E paper
Ads by Google
Friday 19 May 2017 12.45 AM

തെക്കന്‍ ജില്ലകള്‍ ഡെങ്കിയുടെ പിടിയില്‍

uploads/news/2017/05/109795/7.jpg

കൊല്ലം: സംസ്‌ഥാനത്ത്‌ പകര്‍ച്ചവ്യാധികള്‍ പടരുന്നു. തീരപ്രദേശങ്ങളിലും മലയോരമേഖലകളിലുമാണ്‌ പകര്‍ച്ചവ്യാധികള്‍ പിടിപെട്ട്‌ കൂടുതല്‍പേര്‍ ചികിത്സതേടിയത്‌. മലമ്പനി, എലിപ്പനി, ഡെങ്കിപ്പനി, എച്ച്‌1 എന്‍1, ചിക്കന്‍പോക്‌സ്‌, ഡിഫ്‌ത്തീരിയ തുടങ്ങിയ രോഗങ്ങള്‍ പലയിടത്തും പടര്‍ന്നുപിടിച്ചിട്ടുണ്ട്‌. ആറുമാസത്തിനിടെ സംസ്‌ഥാനത്ത്‌ പകര്‍ച്ചവ്യാധി പിടിപ്പെട്ടു മരിച്ചവരുടെ എണ്ണം നൂറു കവിഞ്ഞു.

ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 3,500 കവിഞ്ഞു. ഈയാഴ്‌ചയില്‍ 189 പേര്‍ക്കുകൂടി ഡെങ്കിപ്പനി സ്‌ഥിരീകരിച്ചു. ഈ വര്‍ഷം ഇതുവരെ 68 പേര്‍ പനി ബാധിച്ചു മരിച്ചതായാണു കണക്ക്‌. തെക്കന്‍ ജില്ലകളിലാണ്‌ ഡെങ്കിപ്പനി ബാധിതരുടെ എണ്ണം കൂടുതല്‍. തിരുവനന്തപുരം ജില്ലയില്‍ 2100 പേര്‍ക്കും കൊല്ലത്ത്‌ 30 പേര്‍ക്കും ഡെങ്കിപ്പനി സ്‌ഥിരീകരിച്ചു. തൃശൂര്‍, പാലക്കാട്‌, കോഴിക്കോട്‌, കണ്ണൂര്‍ ജില്ലകളിലും പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്‌. കൊല്ലം പാരിപ്പള്ളി പോലീസ്‌ സ്‌റ്റേഷനിലെ എസ്‌.ഐ. ഉള്‍പ്പെടെ ആറു പോലീസുകാര്‍ ഡെങ്കിപ്പനി ബാധിച്ചു ചികിത്സയിലാണ്‌.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ 25 ഹൗസ്‌ സര്‍ജന്മാര്‍ ഉള്‍പ്പെടെ 44 ജീവനക്കാര്‍ക്ക്‌ ഡെങ്കിപ്പനി ബാധിച്ചു. ഇതില്‍ ഒരു ജീവനക്കാരന്‍ മരിച്ചു. സംസ്‌ഥാനമൊട്ടാകെ വിവിധയിനം പനി ബാധിച്ച്‌ എട്ടു ലക്ഷത്തിലേറെപ്പേരാണു സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സതേടിയത്‌. പത്തനംതിട്ട ജില്ലയില്‍ മൂന്നുപേര്‍ക്കും എറണാകുളത്ത്‌ ഒരാള്‍ക്കും കോഴിക്കോട്‌ ഏഴുപേര്‍ക്കും ഇന്നലെ എച്ച്‌1 എന്‍1 സ്‌ഥിരീകരിച്ചു.

ഈ വര്‍ഷം എച്ച്‌1 എന്‍1 സ്‌ഥിരീകരിച്ച 487 പേരില്‍ 36 പേര്‍ മരിച്ചു. എലിപ്പനി ബാധിച്ച 474 പേരില്‍ ആറുപേരും മരിച്ചു. നിര്‍മാര്‍ജനം ചെയ്‌തതായി കരുതിയിരുന്ന മലമ്പനി ബാധിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. കോഴിക്കോട്‌ ജില്ലയില്‍ 21 പേര്‍ക്കാണ്‌ മലമ്പനി ബാധിച്ചത്‌. എറണാകുളത്ത്‌ 20 പേര്‍ക്കും തിരുവനന്തപുരത്ത്‌ 13 പേര്‍ക്കും മലമ്പനി സ്‌ഥിരീകരിച്ചു.

ഏറ്റവും കുറവ്‌ വയനാട്ടിലാണ്‌. ഇതര സംസ്‌ഥാന തൊഴിലാളികളില്‍നിന്നാണു മലമ്പനി പടര്‍ന്നതെന്നാണ്‌ ആരോഗ്യവകുപ്പിന്റെ കണ്ടെത്തല്‍.
ചിക്കന്‍പോക്‌സ്‌ ബാധിതരുടെ എണ്ണത്തിലും സ്‌ഥിതി ഗുരുതരമാണ്‌. ചിക്കന്‍പോക്‌സ്‌ ബാധിച്ച 16,091 പേരില്‍ ആറുപേര്‍ മരിച്ചു. കോട്ടയം ജില്ലയില്‍ മാത്രം നാലു മാസത്തിനിടെ 932 പേര്‍ക്കാണ്‌ ചിക്കന്‍പോക്‌സ്‌ സ്‌ഥിരീകരിച്ചത്‌. ഈ വര്‍ഷം ഒരാള്‍ക്ക്‌ ഡിഫ്‌ത്തീരിയ ബാധിച്ചതായും റിപ്പോര്‍ട്ടുണ്ട്‌.

ഇതിനുപുറമേ വയറിളക്കരോഗങ്ങള്‍ പടരുന്നതും പകര്‍ച്ചപ്പനിയും ആശങ്കയുളവാക്കുന്നു. മൂന്നുമാസത്തിനിടെ സംസ്‌ഥാനത്ത്‌ 96,759 പേര്‍ക്കാണു വയറിളക്കം പിടിപെട്ടതെന്നാണു ആരോഗ്യവകുപ്പിന്റെ കണക്ക്‌. കാലാവസ്‌ഥയിലുണ്ടായ മാറ്റമാണു പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാന്‍ കാരണമെന്നു പറയുന്നുണ്ടെങ്കിലും മാലിന്യനിര്‍മാര്‍ജനത്തിലെ പോരായ്‌മ പ്രശ്‌നം രൂക്ഷമാക്കിയെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.

Ads by Google
Friday 19 May 2017 12.45 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW