Thursday, May 25, 2017 Last Updated 14 Min 31 Sec ago English Edition
Todays E paper
Friday 19 May 2017 12.45 AM

ഫിഫയ്‌ക്കു തൃപ്‌തി; കൊച്ചിയില്‍ പന്തുരുളും

uploads/news/2017/05/109793/5.jpg

കൊച്ചി: ആശങ്കകള്‍ക്ക്‌ അവസാനം. ഫിഫ അണ്ടര്‍-17 ഫുട്‌ബോള്‍ ലോകകപ്പിന്‌ കൊച്ചി വേദിയാകും. പ്രധാന സ്‌റ്റേഡിയത്തിന്റേയും നാലു പരിശീലന മൈതാനങ്ങളുടേയും നിര്‍മാണ പുരോഗതിയില്‍ ടൂര്‍ണമെന്റ്‌ ഡയറക്‌ടര്‍ ഹാവിയര്‍ സെപ്പി പൂര്‍ണ തൃപ്‌തി അറിയിച്ചതോടെയാണ്‌ ലോകകപ്പിന്‌ കൊച്ചി വേദിയാകുമെന്ന്‌ ഉറപ്പായത്‌.
മാര്‍ച്ച്‌ 24ന്‌ നടത്തിയ അവസാന സന്ദര്‍ശനത്തില്‍ കണ്ട സ്‌റ്റേഡിയത്തിന്റെ അവസ്‌ഥയുമായി തട്ടിച്ചുനോക്കുമ്പോള്‍ നിലവിലെ സ്‌ഥിതിയില്‍ തൃപ്‌തികരമായ മാറ്റമുണ്ടെന്ന്‌ അദ്ദേഹം പറഞ്ഞു. പ്രധാന സ്‌റ്റേഡിയമായ പരിശീലന ഗ്രൗണ്ടുകളും ഫിഫ(രാജ്യാന്തര ഫുട്‌ബോള്‍ അസോസിയേഷന്‍) സംഘത്തിനൊപ്പം സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു ഹാവിയര്‍ സെപ്പി. കൊച്ചിയിലെ ജോലികളിലെ ഗതിവേഗം വിസ്‌മയിപ്പിച്ചെന്നും കൊച്ചി ലോകകപ്പിനു വേദിയാകുമെന്ന പ്രഖ്യാപനം ഔദ്യോഗികമായി നടത്താന്‍ തനിക്കു സന്തോഷമുണ്ടെന്നും സെപ്പി പറഞ്ഞു.
ക്വാര്‍ട്ടര്‍ ഫൈനല്‍ ഉള്‍പ്പെടെ എട്ടു മത്സരങ്ങളാണ്‌ കൊച്ചിയില്‍ നടക്കുക. സെമിയും ഫൈനലും കൊച്ചിക്കു ലഭിച്ചേക്കുമെന്ന രീതിയില്‍ അഭ്യൂഹങ്ങള്‍ പരത്തിയത്‌ ആരാണെന്ന്‌ അറിയില്ലെന്നും മത്സരക്രമം നേരത്തെ നിശ്‌ചയിച്ചതാണെന്നും വിമാനസൗകര്യമില്ലെന്ന കാരണത്താലാണ്‌ കൊച്ചിയെ ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ ഒന്നിന്‌ ഫിഫ സംഘവും 8,9,10 തീയതികളില്‍ ടീമുകളുടെ പ്രതിനിധികളും കൊച്ചി സന്ദര്‍ശിക്കുമെന്നും സെപ്പി അറിയിച്ചു. ടൂര്‍ണമെന്റിന്റെ പ്രാദേശിക സംഘാടക സമിതിയില്‍നിന്നു ഹാവിയര്‍ സെപ്പി, ഹെഡ്‌ ഓഫ്‌ വെന്യൂ ഓപ്പറേഷന്‍ റോമ ഖന്ന, പ്രോജക്‌ട്‌ ഡയറക്‌ടര്‍ ജോയ്‌ ഭട്ടാചാര്യ എന്നിവരുടെ സംഘമാണ്‌ മൈതാനങ്ങള്‍ വിലയിരുത്താനെത്തിയത്‌.

Ads by Google
Friday 19 May 2017 12.45 AM
YOU MAY BE INTERESTED
TRENDING NOW