Monday, September 25, 2017 Last Updated 5 Min 11 Sec ago English Edition
Todays E paper
Ads by Google
ഷാലു മാത്യു
Friday 19 May 2017 12.45 AM

റബര്‍ ബോര്‍ഡ്‌ അടച്ചുപൂട്ടാനുള്ള നീക്കം കേന്ദ്രത്തിന്റെ സമ്മര്‍ദതന്ത്രമെന്നു സൂചന

uploads/news/2017/05/109792/4.jpg

കോട്ടയം: കേരളത്തില്‍ റബര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന മട്ടിലുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനു പിന്നില്‍ രാഷ്‌ട്രീയ സമ്മര്‍ദതന്ത്രമെന്നു സൂചന. കേരളത്തില്‍ ഏറ്റവും കൂടുതല്‍ റബര്‍ കൃഷിയുള്ള പ്രദേശം മധ്യതിരുവിതാംകൂറാണ്‌. ഈ മേഖലയിലാണ്‌ ബി.ജെ.പിക്ക്‌ ഇപ്പോഴും കാര്യമായ വേരോട്ടം ഇല്ലാത്തത്‌. ഇവിടുത്തെ റബര്‍ കര്‍ഷകരെ സംബന്ധിച്ചിടത്തോളം റബറിന്റെ വിലയാണ്‌ പലപ്പോഴും രാഷ്‌ട്രീയ സമവാക്യങ്ങളില്‍ മാറ്റം വരുത്തുന്നത്‌. റബര്‍ കര്‍ഷകരുടെ വിഷയത്തില്‍ ബി.ജെ.പി. കര്‍ഷകര്‍ക്കൊപ്പം നിലകൊണ്ടു എന്നു വരുത്തിത്തീര്‍ക്കുന്നതിന്റെ ഭാഗംകൂടിയാണ്‌ റബര്‍ വിഷയത്തിലുള്ള കേന്ദ്ര വാണിജ്യമന്ത്രാലയത്തിന്റെ നീക്കമെന്നാണ്‌ വിലയിരുത്തല്‍.

കേരളം കഴിഞ്ഞാല്‍ റബര്‍ കൃഷി കൂടുതലുള്ള സംസ്‌ഥാനമായി അടുത്തിടെ ഗോവ മാറിയിരുന്നു. ഗോവയില്‍ റബര്‍ കൃഷി വ്യാപനത്തിനു വേണ്ടി റബര്‍ ബോര്‍ഡ്‌ പ്രത്യേക പദ്ധതിയാണ്‌ ആവിഷ്‌കരിച്ചത്‌. നൂറു കോടി രൂപയോളമാണ്‌ മൂന്നു വര്‍ഷത്തിനുള്ളില്‍ റബര്‍ കൃഷി വ്യാപനത്തിനായി ഗോവയില്‍ കേന്ദ്ര സര്‍ക്കാര്‍ ചെലവഴിച്ചത്‌. ഇപ്പോഴും കര്‍ഷകര്‍ക്കു സബ്‌സിഡി നല്‍കിയാണ്‌ ഗോവയില്‍ റബര്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നത്‌. ഗോവ സര്‍ക്കാര്‍ പ്രത്യേക പദ്ധതി നടപ്പാക്കിയ സ്‌ഥലങ്ങളിലെല്ലാം ബി.ജെ.പിക്ക്‌ വന്‍ മുന്നേറ്റമുണ്ടാക്കാനും കഴിഞ്ഞു. ഇതു മുന്നില്‍ കണ്ട്‌ ഗോവയില്‍ പരീക്ഷിച്ച രാഷ്‌ട്രീയതന്ത്രമാണ്‌ ബി.ജെ.പി. കേരളത്തില്‍ പരീക്ഷിക്കുന്നത്‌.

അതിനിടെ, കേരളത്തിലെ കാര്‍ഷികമേഖലയുടെ നട്ടെല്ലായ റബര്‍ കൃഷിയുടെ വ്യാപനത്തിനും കര്‍ഷകരുടെ ഉന്നമനത്തിനും വേണ്ടി രൂപം നല്‍കിയ റബര്‍ബോര്‍ഡിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരേ ശക്‌തമായ പ്രക്ഷോഭം ആരംഭിക്കാനാണ്‌ ഭരണകക്ഷിയുടെയും പ്രതിപക്ഷത്തിന്റെയും തീരുമാനം. ബി.ജെ.പിക്കെതിരേ രംഗത്തിറങ്ങാനാണ്‌ യു.ഡി.എഫിന്റെയും എല്‍.ഡി.എഫിന്റെയും തീരുമാനം. എന്നാല്‍ ഈ തീരുമമാനം രാഷ്‌ട്രീയമായി ആരെ തുണയ്‌ക്കുമെന്നതു കാത്തിരുന്നു കാണേണ്ടിവരും.

Ads by Google
Advertisement
ഷാലു മാത്യു
Friday 19 May 2017 12.45 AM
YOU MAY BE INTERESTED
Ads by Google
Ads by Google
TRENDING NOW