Tuesday, November 21, 2017 Last Updated 15 Min 0 Sec ago English Edition
Todays E paper
Ads by Google
Friday 19 May 2017 12.37 AM

മുപ്പതാണ്ടിനുശേഷം ഇന്ത്യക്ക്‌ പുതിയ പീരങ്കി; എം.777

uploads/news/2017/05/109756/3.jpg

ന്യൂഡല്‍ഹി: മൂന്നു ദശാബ്‌ദങ്ങള്‍ക്കുശേഷം ഇന്ത്യന്‍ സൈന്യത്തിനു കരുത്താകാന്‍ പുതിയ പീരങ്കിയെത്തി. യു.എസ്‌. നിര്‍മിത എം.-777 അള്‍ട്രാ ലൈറ്റ്‌ പീരങ്കികളിലെ രണ്ടെണ്ണമാണ്‌ ഇന്നലെ ഇന്ത്യന്‍ സേനയ്‌ക്കൊപ്പം ചേര്‍ന്നത്‌.
അമേരിക്കയുമായുള്ള 70 കോടി ഡോളറിന്റെ കരാറില്‍ 145 പീരങ്കികളാണ്‌ വാങ്ങുന്നത്‌. വിവാദമായ ബോഫോഴ്‌സ്‌ പീരങ്കിക്കുശേഷം ഇന്ത്യന്‍ സേനയുടെ ഭാഗമാകുന്ന ആദ്യ പീരങ്കിസന്നാഹമാണ്‌ എം.-777. പീരങ്കിപ്പടയെ വന്‍തോതില്‍ നവീകരിക്കാനുള്ള പദ്ധിയാണ്‌ ഇന്ത്യന്‍ സേനയുടേത്‌.
22000 കോടി രൂപയുടെ നവീകരണപദ്ധതികളിലായി അഞ്ചുതരത്തിലുള്ള പീരങ്കികളാണ്‌ സേന വാങ്ങുന്നത്‌. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഉന്നതപ്രദേശങ്ങളിലാണ്‌ പുതുതായെത്തിയ പീരങ്കികള്‍ ഉപയോഗിക്കുന്നത്‌.
155 മില്ലിമീറ്റര്‍ 39 കാലിബര്‍ തോക്കുകള്‍ക്ക്‌ 30 കിലോമീറ്ററാണ്‌പരമാവധി റേഞ്ച്‌. നിര്‍മാതാക്കളായ ബി.എ.ഇ. സിസ്‌റ്റംസില്‍നിന്ന്‌ സൈന്യം 25 എം.-777 പീരങ്കികള്‍ നേരിട്ടു വാങ്ങും. ബാക്കിയുള്ള മഹീന്ദ്ര ഡീഫന്‍സ്‌ സിസ്‌റ്റസുമായി സഹകരിച്ച്‌ ഇന്ത്യയില്‍വച്ച്‌ അസംബിള്‍ ചെയ്യും.
എണ്‍പതുകളുടെ മധ്യത്തില്‍ വിവാദ സ്വീഡിഷ്‌ കമ്പനിയായ ബോഫോഴ്‌സില്‍നിന്ന്‌ ഇറക്കുമതി ചെയ്‌തതാണ്‌ ഇന്ത്യയുടെ അവസാന പീരങ്കി. എന്നാല്‍ സ്വീഡിഷ്‌ കമ്പനി 64 കോടി രൂപ ഇന്ത്യന്‍ രാഷ്‌ട്രീയനേതാക്കള്‍ക്ക്‌ കൈക്കൂലി കൊടുത്തുവെന്ന വിവാദത്തെത്തുടര്‍ന്ന്‌ ബോഫോഴ്‌സ്‌ പീരങ്കികളും വിവാദത്തിലായി.
മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ രാഷ്‌ട്രീയ ജീവിതത്തെ വരെ ബാധിച്ച ഇടപാട്‌ പ്രതിരോധ വകുപ്പിലെ ആയുധം വാങ്ങലുകളും മെല്ലെയാക്കി.

Ads by Google
Friday 19 May 2017 12.37 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW