Saturday, January 20, 2018 Last Updated 3 Min 3 Sec ago English Edition
Todays E paper
Ads by Google
Friday 19 May 2017 12.29 AM

റയാല്‍ കിരീടത്തിത്തിനരികെ

uploads/news/2017/05/109745/3.jpg

മാഡ്രിഡ്‌: കെല്‍റ്റ ഡി വിഗോയെ ഒന്നിനെതിരേ നാലു ഗോളുകള്‍ക്കു തോല്‍പ്പിച്ച്‌ റയാല്‍ മാഡ്രിഡ്‌ സ്‌പാനിഷ്‌ ലീഗ്‌ ഫുട്‌ബോള്‍ കിരീടത്തിലേക്കുള്ള അകലം ഒരു പോയിന്റ്‌ മാത്രമായി കുറച്ചു.
ഞായറാഴ്‌ച മലാഗയ്‌ക്കെതിരേ നടക്കുന്ന അവസാന മത്സരത്തില്‍ തോല്‍വി ഒഴിവാക്കിയാല്‍ റയാല്‍ കിരീടത്തില്‍ മുത്തമിടും. അഞ്ചു വര്‍ഷത്തെ ഇടവേളയ്‌ക്കു ശേഷമാണ്‌ റയാല്‍ ലാ ലീഗായില്‍ കിരീടം നേടുന്നത്‌.
കെല്‍റ്റയുടെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ റയാലിനു വേണ്ടി സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോ രണ്ട്‌ ഗോളുകളും കരിം ബെന്‍സൈമ, ടോണി ക്രൂസ്‌ എന്നിവര്‍ ഒരു ഗോള്‍ വീതവുമടിച്ചു.
ജോണ്‍ ഗുയിഡറ്റാണ്‌ കെല്‍റ്റയ്‌ക്കു വേണ്ടി ഗോള്‍ മടക്കിയത്‌. ഇയാഗോ അസ്‌പാസ്‌ ചുവപ്പ്‌ കാര്‍ഡുമായി പുറത്തുപോയതോടെ കെല്‍റ്റ പത്തു പേരുമായാണു കളി തുടങ്ങിയത്‌.

Ads by Google
Friday 19 May 2017 12.29 AM
YOU MAY BE INTERESTED
TRENDING NOW