Saturday, April 21, 2018 Last Updated 3 Min 4 Sec ago English Edition
Todays E paper
Ads by Google
Friday 19 May 2017 12.29 AM

ഐ.പി.എല്‍. രണ്ടാം ക്വാളിഫയര്‍ ഇന്ന്‌ ചരിത്രം മുംബൈയ്‌ക്കൊപ്പം; ഫോം കൊല്‍ക്കത്തയ്‌ക്കും

uploads/news/2017/05/109744/2.jpg

ബംഗളുരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ സീസണ്‍ പത്തിലെ രണ്ടാം ക്വാളിഫയര്‍ പോരാട്ടം ഇന്ന്‌ നടക്കും. ബംഗളുരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ രാത്രി എട്ടിനു നടക്കുന്ന മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമാണ്‌ ഫൈനല്‍ ബര്‍ത്ത്‌ തേടി ഏറ്റുമുട്ടുന്നത്‌. സോണി സിക്‌സ്, ഇ.എസ്‌.പി.എന്‍. എന്നിവയില്‍ തത്സമയം.
ആദ്യ ക്വാളിഫയറില്‍ പുനെ സൂപ്പര്‍ ജയന്റിനോടു തോറ്റാണ്‌ മുംബൈ ബംഗളുരുവില്‍ എത്തിയതെങ്കില്‍ എലിമിനേറ്റര്‍ മത്സരത്തില്‍ ഒരേസമയം മഴയോടും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടും പൊരുതി ജയിച്ചാണ്‌ കൊല്‍ക്കത്തയുടെ വരവ്‌. ഐ.പി.എല്‍. ചരിത്രത്തില്‍ ഇരു ടീമുകളുടെയും പോരാട്ടത്തില്‍ മുംബൈയ്‌ക്കാണ്‌ മുന്‍തൂക്കം. ഇതുവരെ കളിച്ച 20 മത്സരങ്ങളില്‍ 15-ലും മുംബൈ ജയിച്ചു. ഈ സീസണല്‍ ഗ്രൂപ്പ്‌ ഘട്ടത്തിലെ രണ്ടു മത്സരങ്ങളിലും വിജയം മുംബൈയ്‌ക്കൊപ്പം നിന്നു.
ഇതാവര്‍ത്തിക്കാനാണ്‌ മുംബൈയുടെ ശ്രമം. മറുവശത്ത്‌ മുംബൈയുടെ ആധിപത്യം തകര്‍ക്കാന്‍ െൈനറ്റ്‌റൈഡേഴ്‌സും ലക്ഷ്യമിടുന്നതോടെ പോരാട്ടം ആവേശകരമാകും.
ഇരു ടീമുകളും കഴിഞ്ഞ മത്സരത്തിലെ ഇലവനെ അതേപടി നിലനിര്‍ത്തിയേക്കും.

Ads by Google
Friday 19 May 2017 12.29 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW