Sunday, October 22, 2017 Last Updated 4 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 19 May 2017 12.28 AM

സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചില്ല ; മന്ത്രി എ.സി. മൊയ്‌തീന്റെ കത്ത്‌ അവഗണിച്ചു

തിരുവനന്തപുരം: ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും കണ്ണൂര്‍ സ്വദേശിയുമായ സി.കെ. വിനീതിനെ അക്കൗണ്ടന്റ്‌ ജനറല്‍ ഓഫീസിലെ (ഏജീസ്‌) ജോലിയില്‍നിന്നു പിരിച്ചുവിട്ടു. ആവശ്യത്തിനു ഹാജരില്ലെന്നു ചൂണ്ടിക്കാട്ടിയാണ്‌ നടപടി.
വിനീതിനെ പുറത്താക്കാന്‍ ഏജീസ്‌ ഓഫീസ്‌ തീരുമാനിച്ചെന്ന വാര്‍ത്തയെത്തുടര്‍ന്ന്‌ തീരുമാനത്തില്‍നിന്ന്‌ പിന്‍മാറണമെന്ന്‌ സംസ്‌ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കായികവകുപ്പ്‌ മന്ത്രി എ .സി മൊയ്‌തീന്‍ കത്തെഴുതുകയും ചെയ്‌തു. ഇതെല്ലാം തള്ളിക്കൊണ്ടാണ്‌ നടപടി. തിരുവനന്തപുരം ഏജീസ്‌ ഓഫീസില്‍ ഓഡിറ്റര്‍ തസ്‌തികയിലായിരുന്നു വിനീതിന്റെ ജോലി. സ്‌പോര്‍ട്‌സ്‌ ക്വാട്ടയിലായിരുന്നു നിയമനം.
ഇന്ത്യന്‍ ടീമിലും ഐ.എസ്‌.എല്‍. ഫുട്‌ബോളിലും സ്‌ഥിരസാന്നിധ്യമായതോടെ വിനീതിന്‌ ഓഫീസിലെത്താന്‍ കഴിയാതെയായി. തുടര്‍ന്ന്‌ വിനീതിനോട്‌ വിശദീകരണം തേടിയിരുന്നു.
സ്‌പോര്‍ട്‌സ്‌ ക്വാട്ടയിലൂടെ നിയമനം ലഭിച്ച തന്നോടു കളിക്കരുതെന്നു പറയുന്നതില്‍ എന്ത്‌ അര്‍ത്ഥമാണുള്ളതെന്നായിരുന്നു മറുപടി. അവധി സംബന്ധിച്ച്‌ പേപ്പറുകള്‍ നല്‍കിയിട്ടും സ്വീകരിച്ചില്ലെന്നും വിനീത്‌ വ്യക്‌തമാക്കി. വിനീതിന്റെ വാദങ്ങളെല്ലാം തള്ളിയാണ്‌ പുറത്താക്കല്‍ ഉത്തരവ്‌. വിനീതിന്റെ വിശദീകരണം തൃപ്‌തികരമല്ലെന്നും ഓഫീസ്‌ വ്യക്‌തമാക്കി.
പുറത്താക്കിയതിനെതിരെ നിയമപടിക്കില്ലെന്ന്‌ വിനീത്‌ പ്രതികരിച്ചു. ജോലിയില്ലെങ്കിലും കളിതുടരുമെന്നും വിനീത്‌ പറഞ്ഞു. സി. കെ. വിനീതിനെ പുറത്താക്കിയത്‌ ന്യായീകരിക്കാനാവില്ലെന്ന്‌ സ്‌പോര്‍ട്‌സ്‌ കൗണ്‍സിലും വ്യക്‌തമാക്കി.

Ads by Google
Advertisement
Friday 19 May 2017 12.28 AM
YOU MAY BE INTERESTED
TRENDING NOW