Saturday, August 19, 2017 Last Updated 4 Min 51 Sec ago English Edition
Todays E paper
Friday 19 May 2017 12.28 AM

കൊച്ചിയെ പുകഴ്‌ത്തി, ഇന്ത്യക്ക്‌ മുന്നറിയിപ്പ്‌ നല്‍കി

സെപ്പി: കുറഞ്ഞ കാലയളവില്‍ വലിയ ജോലി ഏറ്റെടുത്ത്‌ പൂര്‍ത്തിയാക്കാന്‍ കൊച്ചിക്കു സാധിച്ചു എന്നത്‌ ഏറെ പ്രശംസാര്‍ഹമാണെന്ന്‌ ടൂര്‍ണമെന്റ്‌ ഡയറക്‌ടര്‍ ഹാവിയര്‍ സെപ്പി.
പരിശീലന മൈതാനങ്ങളിലും വലിയ പുരോഗതിയുണ്ട്‌. 45 ദിവസം കൊണ്ടാണ്‌ മൈതാനങ്ങള്‍ ആകെ മാറിയത്‌. ജൂലൈ ഒന്നിന്‌ ഫിഫ സംഘവും 8,9,10 തീയതികളില്‍ ടീമുകളുടെ പ്രതിനിധികളും കൊച്ചി സന്ദര്‍ശിക്കും.
ഈ അവസ്‌ഥയില്‍ പണികള്‍ പുരോഗമിക്കുകയാണെങ്കില്‍ മത്സരങ്ങള്‍ നടക്കുമ്പോള്‍ കേരളത്തിന്‌ അഭിമാനിക്കാനുള്ള വകയായി കലൂര്‍ സ്‌റ്റേഡിയം മാറും.
സംസ്‌ഥാന സര്‍ക്കാര്‍, കേരള ഫുട്‌ബോള്‍ അസോസിയേഷന്‍, ജി.സി.ഡി.എ എന്നിവര്‍ ഫിഫയ്‌ക്കു നല്‍കിയ സഹകരണം എടുത്തുപറയേണ്ടതാണ്‌. 41,748 പേര്‍ക്കാണ്‌ ഇപ്പോള്‍ കലൂര്‍ സ്‌റ്റേഡിയത്തില്‍ ഇരിപ്പിട സൗകര്യമുള്ളത്‌.
ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളോ അത്യാഹിതങ്ങളോ ഉണ്ടായാല്‍ എട്ടു മിനിട്ടിനുള്ളില്‍ കാണികളെ ഒഴിപ്പിക്കാന്‍ കഴിയണമെന്നാണ്‌ രാജ്യാന്തര മാനദണ്ഡം.
എന്നാല്‍ സ്‌റ്റേഡിയത്തില്‍ നടത്തിയ പരിശോധനയില്‍ നിലവിലുള്ള വാതിലുകളും ഗോവണികളും കൊണ്ട്‌ മുമ്പുണ്ടായിരുന്നത്ര ആളുകളെ എട്ടു മിനിട്ടില്‍ പുറത്തിറക്കാന്‍ പര്യാപ്‌തമല്ല എന്നു മനസിലാക്കി. ഇതുമൂലമാണ്‌ സീറ്റുകളുടെ എണ്ണം കുറച്ചതെന്നും അദ്ദേഹം പറഞ്ഞു.
ഐ.എസ്‌.എലിനു കൊച്ചിയിലുണ്ടായ ആരാധക ബാഹുല്യം മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ ലോകകപ്പ്‌ ടിക്കറ്റ്‌ വില്‍പന കൊച്ചിയില്‍ 1000ല്‍ താഴെ മാത്രമാണെന്നായിരുന്നു ഹാവിയര്‍ സെപ്പിയുടെ മറുപടി.
കൗമാര താരങ്ങളാണ്‌ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്‌. എന്നാല്‍ ഭാവി താരങ്ങളാണിവരെന്നും സെപ്പി പറഞ്ഞു.
209 രാജ്യങ്ങള്‍ പങ്കെടുക്കാന്‍ ശ്രമിക്കുന്ന ടൂര്‍ണമെന്റാണ്‌ ലോകകപ്പ്‌. അതുകൊണ്ടുതന്നെ ടൂര്‍ണമെന്റ്‌ വിജയകരമായി സംഘടിപ്പിക്കുക എന്നുള്ളത്‌ ഇന്ത്യയുടെ അഭിമാന പ്രശ്‌നമാണെന്നും ഹാവിയര്‍ സെപ്പി മുന്നറിയിപ്പ്‌ നല്‍കി.

Ads by Google
Friday 19 May 2017 12.28 AM
YOU MAY BE INTERESTED
TRENDING NOW