Saturday, May 26, 2018 Last Updated 21 Min 2 Sec ago English Edition
Todays E paper
Ads by Google
Friday 19 May 2017 12.23 AM

ഹോട്ടലുടമയെ വെട്ടിക്കൊന്ന കേസ്‌: പ്രതി കീഴടങ്ങി

uploads/news/2017/05/109737/1.jpg

കൊച്ചി: നഗരമധ്യത്തില്‍ ഹോട്ടലുടമയെ വെട്ടിക്കൊന്നകേസില്‍ പ്രതി കീഴടങ്ങി. വൈറ്റില ജനതയിലെ സിബിന്‍ ഹോട്ടലുടമ വൈറ്റില ജൂനിയര്‍ ജനതാ റോഡ്‌ മംഗലപ്പിള്ളി എം.ജെ. ജോണ്‍സണിനെ(ആല്‍ബി 48) കൊലപ്പെടുത്തിയ കേസിലെ പ്രതി പുളിയന്‍മല കമ്പനിപ്പടി പരുത്തിക്കാട്ടില്‍ പി.എസ്‌. രതീഷ്‌(27)ആണ്‌ കീഴടങ്ങിയത്‌.
ഉഴുന്നുവടയുടെ പേരില്‍ ഹോട്ടലിലുണ്ടായ തര്‍ക്കത്തിനിടെയാണ്‌ ജോണ്‍സണെ കൊലപ്പെടുത്തിയതെന്നാണു മൊഴി.
കട്ടപ്പന സി.ഐ: വി.എസ്‌. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ കസ്‌റ്റഡിയിലെടുത്ത രതീഷിനെ ഉച്ച കഴിഞ്ഞു രണ്ടരയോടെ എറണാകുളം സൗത്ത്‌ സി.ഐ: സിബി ടോമിന്റെ സംഘത്തിനു കൈമാറി. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും. സംഭവത്തിനുശേഷം സമീപത്തെ വീടിന്റെ ടെറസിലും പടുതയ്‌ക്കടിയിലുമായി രതീഷ്‌ ഒളിച്ചിരിക്കുകയായിരുന്നു. പുലര്‍ച്ചെ രണ്ടരയോടെ ബസില്‍ അടിമാലി വാഴവരയിലുള്ള സഹോദരന്റെ വീട്ടിലെത്തിയ ശേഷം കീഴടങ്ങാനുള്ള സന്നദ്ധത പോലീസിനെ അറിയിക്കുകയായിരുന്നു.
ബുധനാഴ്‌ച ഉച്ചയ്‌ക്കു ജോണ്‍സന്റെ ഹോട്ടലിലെത്തിയ രതീഷിനു നല്‍കിയ ഉഴുന്നുവടയുടെ പഴക്കത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ്‌ കൊലപാതകത്തില്‍ കലാശിച്ചത്‌.
ജോണ്‍സണുമായുളള തര്‍ക്കത്തിനുശേഷം തിരിച്ചുപോയ രതീഷ്‌ രണ്ടരയോടെ മടങ്ങിയെത്തി. പഴം വാങ്ങാനായി ബൈക്കില്‍ പുറത്തിറങ്ങിയ ജോണ്‍സണ്‍ തിരിച്ചുവരുമ്പോള്‍ ഹോട്ടല്‍ കെട്ടിടത്തിന്‌ എതിര്‍വശത്തുവച്ച്‌ രതീഷ്‌ തടഞ്ഞുനിര്‍ത്തുകയായിരുന്നു.
സമീപത്തെ ബിയര്‍ പാര്‍ലറില്‍ മദ്യപിച്ചശേഷം കത്തിയുമായി കാത്തുനിന്ന പ്രതി ജോണ്‍സന്റെ കഴുത്തില്‍ വെട്ടുകയായിരുന്നു.

Ads by Google
Friday 19 May 2017 12.23 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW